മലപ്പുറം പാണ്ടിക്കാടിനടുത്ത് ഒറവമ്പുറത്ത് യുവാവ് കുത്തേറ്റ് മരിച്ചു. ആര്യാടന്‍ വീട്ടില്‍ മുഹമ്മദ് സമീര്‍ (26) ആണ് മരിച്ചത്. കുടുംബ വഴക്കിനെ തുടര്‍ന്നുള്ള സംഘര്‍ഷത്തിനിടെയാണ് കൊലപാതകമെന്ന് പോലീസ് പറഞ്ഞു.
ഇന്നലെ രാത്രിയില്‍ ഒറവുംപുറം അങ്ങാടിയില്‍ രണ്ട് കുടുംബങ്ങള്‍ തമ്മില്‍ വാക്കേറ്റമുണ്ടാവുകയായിരുന്നു. ഇതാണ് സംഘര്‍ഷത്തിന് കാരണമായത്. തടയാന്‍ ചെന്ന ബന്ധു കൂടിയായ സമീറിന് കുത്തേല്‍ക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സംഭവത്തില്‍ മൂന്ന് പേര്‍ പോലീസ് കസ്റ്റഡിയിലായിട്ടുണ്ട്. ഒറവംപുറം സ്വദേശികളായ നിസാം, അബ്ദുല്‍ മജീദ്, മൊയീന്‍ എന്നിവരാണ് കസ്റ്റഡിയിലുള്ളത്.