പ്രായാദ്ധിക്യവും അനാരോഗ്യവും നിമിത്തം യാതൊരു ക്രിയാത്മക പ്രവര്‍ത്തനവും നടത്താന്‍ കഴിയാതെ ഭരണ പരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷസ്ഥാനം വിഎസ് അച്യുതാനന്ദന്‍ രാജിവച്ച സാഹചര്യത്തില്‍ മുന്നോക്ക വികസന കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനം രാജിവെക്കാന്‍ ആര്‍ ബാലകൃഷ്ണപിള്ള തയാറാകണമെന്ന് യൂത്ത് ഫ്രണ്ട് (ജേക്കബ്) സംസ്ഥാന പ്രസിഡന്റ് അഡ്വ പ്രേംസണ്‍ മാഞ്ഞാമറ്റം ആവശ്യപ്പെട്ടു.
എല്‍ഡിഎഫ് ഭരണത്തില്‍ കമ്മീഷനുകളും കോര്‍പ്പറേഷനുകളും വൃദ്ധസദനങ്ങളായി മാറുന്ന കാഴ്ച്ചയാണ്. ഇടത് ഭരണത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ അപ്രസക്തരാക്കിയ വൃദ്ധനേതാക്കള്‍ക്കു വിശ്രമമൊരുക്കാനുള്ള ഇടത്താവളങ്ങളായി ഇവ മാറിയെന്നും പ്രേംസണ്‍ പറഞ്ഞു.