കൊച്ചി: രാഷ്രീയ വിരോധം തീര്‍ക്കാന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ പീഡന കേസില്‍ പെടുത്താനുള്ള ശ്രമം രാഷ്ട്രീയ പരമായി ചെറുക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് ജില്ലാകമ്മിറ്റി. യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി ഷാന്‍ മുഹമ്മദിനെയാണ് പോസ്‌കോ കേസില്‍ പെടുത്താന്‍ പൊലിസ് ശ്രമിക്കുന്നത്. ഉന്നത രാഷ്ട്രീയ ഇടപെടലിലാണ് പെണ്‍കുട്ടിയും കാമുകനും തമ്മിലുള്ള പ്രശ്ന പരിഹാരത്തിന് ശ്രമിക്കുകയും ഇരുവരുമായി സംസാരിച്ച് അനുനയ നീക്കം നടത്തുകയും ചെയ്ത ഷാനെ പൊലിസ് പ്രതിചേര്‍ത്തിരിക്കുന്നതെന്നാണ് യൂത്ത് കോണ്‍ഗ്രസ് ആരോപണം.
പോത്താനിക്കാട് പഞ്ചായത്തില്‍ അയല്‍ വാസികളായ പെണ്‍കുട്ടിയും കാമുകനും ഇഷ്ടത്തിലായിരുന്നു. ഇവര്‍ തമ്മിലുള്ള പ്രശ്നങ്ങള്‍ പറഞ്ഞു തീര്‍ക്കാന്‍ ശ്രമിച്ച ഷാന്‍ മുഹമ്മദിനെയാണ് പോസ്‌കോ കേസില്‍ പെടുത്താന്‍ ശ്രമം നടത്തുന്നത്. ആദ്യമെടുത്ത കേസില്‍ ഷാന്‍ പ്രതിയല്ലായിരുന്നു. തുടര്‍ന്ന് സിപിഎം പ്രവര്‍ത്തകയായ പെണ്‍കുട്ടിയുടെ ബന്ധുവിന്റെ ഉന്നത രാഷ്ട്രീയ ഇടപെടലിലാണ് പൊലിസ് പ്രതിക്കൊപ്പം ഷാനെയും പ്രതിചേര്‍ത്തിരിക്കുന്നതെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. ഷാനെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്താന്‍ സിപിഎം- പോലീസ് ഗൂഢാലോചന നടക്കുകയാണെന്നും യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു.
ഷാനൊപ്പം സ്ഥാപനത്തില്‍ ഡ്രൈവറായി പോകാറുള്ള പ്രതിയായ റിയാസ് ആവശ്യപ്പെട്ട പ്രകാരമാണ് ഷാന്‍ പ്രശ്ന പ്രരിഹാരത്തിന് ശ്രമം നടത്തിയത്. പെണ്‍കുട്ടിയുമായി ഇഷ്ടത്തിലാണെന്നും വിവാഹം കഴിക്കാന്‍ താല്‍പര്യമുണ്ടന്നും റിയാസ് ഷാനെ അറിയിച്ചിരുന്നു. ഇതനുസരിച്ച് പ്രശ്ന പരിഹാരത്തിനായി ഷാന്‍ പെണ്‍കുട്ടിയുമായി സംസാരിച്ചു. ഈ സമയത്താണ് പെണ്‍കുട്ടിക്ക് വിവാഹ പ്രായം ആയിട്ടില്ലെന്ന് ഷാന്‍ അറിയുന്നത്.
തുടര്‍ന്ന് ഇരുവരെയും നിയമപരമായ കാര്യങ്ങളും മറ്റ് ഭവിഷത്തുകളും പറഞ്ഞ് ഷാന്‍ ബോധ്യപ്പെടുത്തി. കാര്യങ്ങള്‍ ബോധ്യപ്പെട്ടതോടെ ഒരു വര്‍ഷം കഴിഞ്ഞ് വിവാഹ പ്രായം എത്തുമ്പോള്‍ പെണ്‍കുട്ടിയെ വിവാഹം കഴിക്കാമെന്ന് റിയാസ് പെണ്‍കുട്ടിക്ക് വാക്ക് നല്‍കി. ഇത് ബന്ധുക്കളെ അറിയിക്കുകയും അവര്‍ സമ്മതിക്കുകയും ചെയ്തതായി കാമുകനായ റിയാസ് ഷാനോട് പറയുകും ചെയ്തിരുന്നു. സംഭവത്തിന് മധ്യസ്ഥ ശ്രമം നടത്തി എന്നതിന്റെ പേരിലാണ് രാഷ്രീയ വിരോധം തീര്‍ക്കാനായി ഷാനെ ചില സിപിഎം നേതാക്കളുടെ നിര്‍ദ്ദേശ പ്രകാരം പൊലിസ് പ്രതിയാക്കിയത്.
പെണ്‍കുട്ടിയുടെ മൊഴി പ്രകാരം കാമുകന്‍ റിമാന്റിലാണ്. അതേസമയം ആദ്യമെടുത്ത കേസില്‍ ഷാനെ പ്രതി ചേര്‍ത്തിരുന്നില്ല. ഷാനെതിരായി പെണ്‍കുട്ടിയുടെയോ കാമുകന്റെയോ ഭാഗത്തു നിന്ന് മൊഴികള്‍ ഇല്ലായിരുന്നു. ഷാന്റെ വാഹനം ഇവര്‍ ഉപയോഗിച്ചിരുന്നു എന്ന കാര്യങ്ങള്‍ മാത്രമാണ് ഉളളത്. എന്നാല്‍ ആദ്യമെടുത്ത കേസില്‍ പ്രതിയല്ലാതിരുന്ന ഷാന്‍ മുഹമ്മദിനെ പിന്നീട് സിപിഎം നേതാവിന്റെ മകളായ മകളായ പെണ്‍കുട്ടിയുടെ ബന്ധു പാര്‍ട്ടി നിര്‍ദേശ പ്രകാരം ഇടപെട്ട് പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് പുതിയ മൊഴി എടുപ്പിച്ചുവെന്നും അത് പ്രകാരം പിന്നീടാണ് ഷാനെ കേസില്‍ പ്രതി ചേര്‍ത്തതെന്നും യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു.
പെണ്‍കുട്ടിയെ അന്യായമായി കസ്റ്റഡിയില്‍ വച്ച് ഭീക്ഷണിപ്പെടുത്തിയത് ചൂണ്ടിക്കാട്ടി സിപിഎം സിപിഎം നേതാവിന്റെ മകള്‍ക്കെതിരെ പെണ്‍കുട്ടിയുടെ മാതാവ് ഉന്നത പൊലിസ് അധികാരികള്‍ക്ക് പരാതി നല്‍കിയിരുന്നു.?. ഇതില്‍ പൊലിസ് അന്വേഷണം നടത്താത്തത് സിപിഎം നിര്‍ദേശ പ്രകാരമാണെന്നും യൂത്ത് കോണ്‍ഗ്രസ് ചൂണ്ടി കാട്ടി.
സംഭവത്തിന്റെ പേരില്‍ സമൂഹ മാധ്യമങ്ങള്‍ വഴി ഷാന്‍ മുഹമ്മദിനേയും കുടുംബത്തേയും മോശമായി ചിത്രീകരിക്കുകയാണ് സിപിഎം പ്രവര്‍ത്തകര്‍. പൊലിസ് ഷാന്റെ ഭാര്യയേയും പ്രായമായ മാതാ പിതാക്കളെയും കുടുംബത്തെയും നിരന്തരം ഭീക്ഷണിപ്പെടുത്തുകയാണ്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകളില്‍ ചെന്നും പോലീസ് പ്രവര്‍ത്തകരെ ഭീക്ഷണി പെടുത്തുന്നു. ഭരണ സ്വാധീനത്താല്‍ ഷാനെതിരെ എടുത്ത കള്ളകേസ് പിന്‍വലിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മറ്റി അവശ്യപെട്ടു.