കേരളത്തില്‍ പൗരത്വ നിയമ ഭേദഗതി നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കാസര്‍ഗോഡ് നടക്കുന്ന എല്‍ഡിഎഫിന്റെ വികസന മുന്നേറ്റ ജാഥയുടെ ഉദ്ഘാടന വേളയിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.
‘സിഎഎ നടപ്പാക്കും എന്ന കേന്ദ്ര പ്രഖ്യാപനം കേരളത്തില്‍ നടപ്പാക്കില്ല. വര്‍ഗീയത നാടിന് ആപത്താണ്. അതിനെ തുടച്ച് നീക്കണം. ആര്‍എസ്എസ് വര്‍ഗീയതയെ നേരിടാന്‍ എന്നപേരില്‍ എസ്ഡിപിഐ പ്രവര്‍ത്തനം അപകടകരമാണ്. വര്‍ഗീയമായി ജനങ്ങളെ ചേരി തിരിക്കുന്ന ജമാഅത് ഇസ്ലാമി, എസ്ഡിപിഐ സംഘടനകള്‍ ചെയ്യുന്നത് ആര്‍എസ്എസിന്റെ പണി തന്നെയാണ്. ഈ വര്‍ഗീയ ശക്തികളള്‍ എല്ലാം എല്‍ഡിഎഫിനെതിരാണ്- മുഖ്യമന്ത്രി പറഞ്ഞു. മത നിരപേക്ഷതക്ക് എല്‍ഡിഎഫ് ഗ്യാരണ്ടി നല്‍കുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.