പാലക്കാട് നെന്മാറയില്‍ യുവതിയെ 10 വര്‍ഷമായി മുറിയില്‍ അടച്ചിട്ട സംഭവം കടുത്ത മനുഷ്യാവകാശ ലംഘനമെന്ന് വിലയിരുത്തി വനിതാ കമ്മിഷന്‍. നെന്മാറ പൊലീസിനോട് കമ്മിഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ കമ്മിഷന്‍ അംഗം അഡ്വ. ഷിജി ശിവജി ഉടന്‍ സ്ഥലം സന്ദര്‍ശിക്കും.
യുവതി ഒരു മുറിക്കുള്ളില്‍ പുറം ലോകവുമായി ബന്ധമില്ലാതെയും ആരും അറിയാതെയും കഴിഞ്ഞു വെന്ന വാര്‍ത്ത യുക്തിക്ക് നിരക്കുന്നതല്ലെന്നാണ് വിലയിരുത്തില്‍. പുരുഷനു വേണ്ടി അടിമയാക്കപ്പെട്ട സ്ത്രീയുടെ ഗതികേടാണിത്. സംഭവത്തിന്റെ ഗൗരവം കുറച്ചു കാണാന്‍ ചില മാധ്യമങ്ങള്‍ ശ്രമിച്ചെന്നും കമ്മീഷന്‍ കുറ്റപ്പെടുത്തി.