ആലപ്പുഴ: ക്ഷേത്രത്തിലേക്ക് പോയ യുവതിയെ കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. താമരക്കുളം പച്ചക്കാട് അമ്പാടിയില്‍ പ്രദീപിന്റെ ഭാര്യ വിജയലക്ഷ്മിയാണ് മരിച്ചത്. മുപ്പത്തിമൂന്ന് വയസ്സായിരുന്നു. ചാരുംമൂട് താമരക്കുളം ചത്തിയറ പുതുച്ചിറ കുളത്തിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.
കഴിഞ്ഞ നാലു വര്‍ഷമായി ഭര്‍ത്താ വിനും രണ്ടു കുട്ടികള്‍ക്കുമൊപ്പം ബെംഗളൂരുവിലായിരുന്നു താമസം. ഒരു മാസം മുന്‍പ് കുട്ടികള്‍ക്കൊപ്പം നാട്ടിലെത്തിയ വിജയലക്ഷ്മി പാവുമ്പയിലെ സ്വന്തം വീട്ടില്‍ താമസിച്ചു വരികയായിരുന്നു.വീട്ടില്‍ നിന്ന് പുലര്‍ച്ചെ അഞ്ചരയോടെ സമീപത്തുള്ള ക്ഷേത്രത്തിലേക്കെന്ന്പ റഞ്ഞ് ഇറങ്ങിയതായിരുന്നു.
പിന്നീട് ഇവരെ ഏഴരയോടെ കുള ത്തില്‍ മരിച്ചനിലയില്‍ കണ്ടെതുക യായിരുന്നുവെന്ന്‌നൂറനാട് പൊലീസ് പറഞ്ഞു. ഇവരുടെ സ്‌കൂട്ടര്‍ ചിറയ്ക്ക് സമീപത്തു നിന്നു കണ്ടെത്തി. മൃതദേഹം കണ്ട ചിറയുടെ കടവില്‍ നിന്നു ചെരിപ്പും ലഭിച്ചു.