തെരഞ്ഞെടുപ്പില്‍ ഇടതു മുന്നണിക്ക് വേണ്ടി കളത്തിലിറങ്ങുമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി നടി പാര്‍വതി തിരുവോത്ത്. മത്സരിക്കുന്നതിനെ കുറിച്ച് ഒന്നും താന്‍ പറഞ്ഞിട്ടില്ലെന്നും ഒരു പാര്‍ട്ടിയും തന്നെ സമീപിച്ചിട്ടില്ലെന്നും പാര്‍വതി വ്യക്തമാക്കി. പാര്‍വതിയെ മത്സരിപ്പിക്കാന്‍ ഇടതുമുന്നണിയില്‍ നീക്കം നടക്കുന്നു എന്നായിരുന്നു റിപ്പോര്‍ട്ട്. മുഖം നോക്കാതെ നിലപാട് വ്യക്തമാക്കുന്ന പാര്‍വതിയെ മത്സരിപ്പിച്ചാല്‍ യുവതലമുറയുടെ വലിയ പിന്തുണ കിട്ടുമെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു.
‘വാര്‍ത്ത തെറ്റിദ്ധരിപ്പിക്കുന്നതും അടിസ്ഥാന രഹിതവുമാണ്. മത്സരിക്കുന്നതിനെ കുറിച്ച് ഞാന്‍ ആരോടും ഒന്നും പറഞ്ഞില്ല. ഒരു പാര്‍ട്ടിയും എന്നെ സമീപിച്ചിട്ടുമില്ല. ഇക്കാര്യത്തില്‍ ഒരു തിരുത്തല്‍ ആവശ്യപ്പെടുന്നു’ – എന്നാണ് വാര്‍ത്തയുടെ ലിങ്ക് പങ്കുവച്ച് പാര്‍വതി ട്വിറ്ററില്‍ കുറിച്ചത്.