കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെട്ടാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ചലച്ചിത്ര താരം ധര്‍മ്മജന്‍ ബോള്‍ഗാട്ടി. ഇതുവരെ ആരും തന്നോട് മത്സരിക്കാന്‍ ആവശ്യപ്പെട്ടിട്ടില്ല. കോണ്‍ഗ്രസ് പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മത്സരിക്കും. മികച്ച മത്സരം കാഴ്ചവെക്കാന്‍ കഴിയുമെന്ന് പ്രതീക്ഷയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. താന്‍ ഒരു ഉറച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ആണെന്നും ധര്‍മ്മജന്‍ ബോള്‍ഗാട്ടി പറഞ്ഞു.
കോഴിക്കോട് ബാലുശ്ശേരിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയുടെ പേരാണ് ഉയര്‍ന്നു വന്നിരിക്കുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ധര്‍മ്മജന്‍ ബോള്‍ഗാട്ടി ബാലുശ്ശേരിയില്‍ ക്യാമ്പ് ചെയ്ത് കോണ്‍ഗ്രസ് പരിപാടികളില്‍ പങ്കെടുക്കുകയാണ്.
മുന്‍പ് വൈപ്പിന്‍, കുന്നത്തുനാട് തുടങ്ങിയ മണ്ഡലങ്ങളിലും യുഡിഎഫ് സ്ഥാനാര്‍ഥിയായി ധര്‍മ്മജന്‍ ബോള്‍ഗാട്ടിയുടെ പേര് ഉയര്‍ന്നിരുന്നു.