മാനന്തവാടി: ആശുപത്രിയിലേക്ക് പുറപ്പെട്ട ഗര്‍ഭിണിയായ യുവതിയെ മണിക്കൂറുകളോളം വെള്ളമുണ്ട പൊലീസ് സ്‌റ്റേഷനില്‍ തടഞ്ഞുവെച്ചു. യുവതിയുടെ പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടു.
വയനാട് പടിഞ്ഞാറത്തറ സ്വദേശിനി സി.കെ. നാജിയ നസ്‌റിനെയാണ് തടഞ്ഞു വെച്ചത്. പരാതിയിൽ ജുഡീഷ്യല്‍ അംഗം കെ. ബൈജു നാഥ് വയനാട് ജില്ലാ പോലീസ് മേധാവിക്കും മാനന്തവാടി സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ക്കും അന്വേഷണത്തിന് ഉത്തരവ് നല്‍കിയത്. ഇരുവരും 7 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.
കോഴിക്കോട് അത്തോളിയിലെ ഭര്‍ത്താവിന്‍റെ വീട്ടില്‍ നിന്നും യുവതിയും ഭര്‍ത്താവും ഇക്കഴിഞ്ഞ 8 ന് രാവിലെ കല്‍പ്പറ്റയിലെ ഗൈനക്കോളജിസ്‌റ്റിനെ കാണാന്‍ കാറില്‍ പോകുന്നതിനിടയിലാണ് വെള്ളമുണ്ടയില്‍ വച്ചാണ് എ എസ്. ഐ മുഹമ്മദലി തടഞ്ഞുവെച്ച് മോശമായി പെരുമാറിയതെന്നാണ് പരാതിയില്‍ പറയുന്നത്. തുടര്‍ന്ന് സേ്‌റ്റഷനിലേക്ക് കൊണ്ടു പോയി ഒന്നര മണിക്കൂര്‍ ഓളം നിർത്തിയതായും ആരോഗ്യസ്‌ഥിതി പോലും പോലീസ് ഉദ്യോഗസ്‌ഥര്‍ പരിഗണിച്ചില്ലെന്നുമാണ് പരാതി. തുടര്‍ന്ന് എഫ് ഐ ആര്‍ രജിസ്‌റ്റര്‍ ചെയ്യുകയായിരുന്നു. എന്നാൽ എഫ് ഐ ആര്‍ പച്ചക്കള്ളമാണെന്ന് പരാതിയില്‍ പറയുന്നു.
കല്‍പ്പറ്റ നടത്തുന്ന അടുത്ത സിറ്റിംഗില്‍ കമ്മീഷന്‍ കേസ് പരിഗണിക്കും. നിലവില്‍ പരാതിക്കാരിയുടെ ഭര്‍ത്താവിനെതിരെ കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ചു യാത്ര ചെയ്‌തതിന് വെള്ളമുണ്ട പോലീസ് കേസ് രജിസ്‌റ്റര്‍ ചെയ്‌ത് എഫ് ഐ ആറ് ഇട്ടിട്ടുണ്ട്.