വാളയാര്‍ കേസില്‍ സമരസമിതി സത്യാഗ്രഹ സമരത്തിലേക്ക്. കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന്് ആവശ്യപ്പെട്ട് ജനുവരി 26 മുതല്‍ സത്യാഗ്രഹ സമരം ആരംഭിക്കും. കേസ് അന്വേഷിച്ച ഉദ്യോഗസ്ഥന്‍ സോജനെതിരെ നടപടിയെടുത്തില്ലെങ്കില്‍ തെരുവില്‍ കിടന്ന് മരിക്കുമെന്ന് പെണ്‍കുട്ടികളുടെ അമ്മ പറഞ്ഞു.
വാളയാറിലെ മൂത്ത പെണ്‍കുട്ടി മരിച്ച് നാല് വര്‍ഷം ഇന്ന് തികയുകയാണ്. ഈ അവസരത്തിലാണ് കേസ് അന്വേഷണവുമായി ബന്ധപ്പെട്ടുള്ള സമരം ശക്തമാക്കാന്‍ പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ രംഗത്ത് എത്തിയിരിക്കുന്നത്. കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച അന്വേഷണ ഉദ്യോഗസ്ഥന്‍ എംജെ സോമന് എതിരെ സര്‍ക്കാര്‍ എപ്പോള്‍ നടപടി സ്വീകരിക്കുന്നുവോ അതുവരെ സമരവുമായി മുന്നോട്ട് പോകുമെന്നാണ് പെണ്‍കുട്ടികളുടെ മാതാപിതാക്കളുടെ നിലപാട്. നിലവില്‍ ഏകദിന ഉപവാസം നടത്തുകയാണ് മാതാപിതാക്കള്‍.