കൊച്ചി വൈറ്റില ജംഗ്ഷനിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കുന്ന ഗതാഗത പരിഷ്‌കാരം നിലവില്‍ വന്നു. മേല്‍പ്പാലം വന്നിട്ടും ഗാതാഗതക്കുരുക്ക് തീരാത്തതിനാലാണ് പുതിയ പരിഷ്‌കാരങ്ങള്‍. വൈറ്റില ജംഗ്ഷനിലേക്ക് വരുന്ന വാഹനങ്ങളുടെ എണ്ണം നിയന്ത്രിച്ച് കുരുക്ക് ഒഴിവാക്കുകയാണ് ലക്ഷ്യം.
പാലാരിവട്ടം, പൊന്നുരുന്നി റോഡുകളില്‍ നിന്ന് ജംഗ്ഷന്‍ കടന്നു പോകുന്നതിനാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.