കൊച്ചി: മുന്‍ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് വിജിലന്‍സ് കോടതിയില്‍.. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയ്യാറാണെന്ന വി കെ ഇബ്രാഹിംകുഞ്ഞിന്റെ പ്രസ്താവനയെ തുടര്‍ന്നാണ് വിജിലന്സിന്റഎ പുതിയ നീക്കം. ഗുരുതര ആരോഗ്യപ്രശ്നമുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് ഇബ്രാഹിം കുഞ്ഞ് കോടതിയില്‍നിന്ന് ജാമ്യം നേടി എന്നാണ് വിജിലന്‍സിന്റെ പ്രാഥമിക വിലയിരുത്തല്‍.
വിജിലന്‍സിന്റെ അറസ്റ്റ് നീക്കം മുന്‍കൂട്ടി അറിഞ്ഞ ഇബ്രാഹിം കുഞ്ഞ് ആശുപ്ത്രിയില്‍ ചികിത്സതേടുകയായിരുന്നു. അറസ്റ്റ് ഭയന്ന് ആശുപത്രിയില്‍ ഒളിച്ചുവെന്ന് ആദ്യം ആരോപണം. ആശുപത്രിക്കിടക്കയില്‍ കിടന്നുതന്നെ കുഞ്ഞ് ജാമ്യം തേടി ഹൈക്കോടതിയില്‍ എത്തുകയായിരുന്നു. എഴുന്നേറ്റ് നില്ക്കാന് പോലും കഴിയില്ലെന്നും ജയിലില്‍ ഇട്ടാല്‍ താന്‍ മരിച്ചുപോകും എന്നൊക്കെയായിരുന്നു അന്നത്തെ ഇബ്രാഹിം കുഞ്ഞിന്റെ വാദം. ഇക്കാര്യം അംഗീകരിച്ചാണ് ഹൈക്കോടതി ജയില്‍വാസവും ഒഴിവാക്കി. ആശുപത്രിയില്‍ കിടക്കവേ ഇബ്രാഹിംകുഞ്ഞ് എംഇഎസ് തെരഞ്ഞെടുപ്പില്‍ മല്‍സിരിക്കാന്‍ അപേക്ഷ നല്‍കിയതിനെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു. പക്ഷെ ജാമ്യം കിട്ടി മൂന്നാഴ്ചയ്ക്കിപ്പുറം ഇന്നലെ ആശുപത്രി വിട്ടപ്പോഴാണ് കളമശ്ശേരിയില്‍ മത്സരിക്കാന്‍ തയ്യാറെന്ന് ഇബ്രാഹിംകുഞ്ഞിന്റെ പ്രസ്താവന. 30ന് കളമശേരിയില്‍ യൂത്ത് കോണ്‍ഗ്രസ് റാലി ഉദ്ഘാടകനും ഇദ്ദേഹമാണ്. ഇതിന്റെ ബോര്‍ഡുകള്‍ മണ്ടലത്തില്‍ വ്യാപകമാണ്.
ഈ സാഹചര്യത്തിലാണ് വിജിലന്‍സ് ഇക്കാര്യം ഗൗരവമായെടുക്കുന്നത്. ജാമ്യം അനുവദിക്കാന്‍ ഹൈക്കോടതി അടിസ്ഥാനമാക്കിയ വസ്തുതകളുടെ ലംഘനമാണിതെന്നാണ് പ്രാഥമിക വിലയിരുത്തില്‍. കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് ജാമ്യം നേടിയത് എന്ന് കാട്ടിയാണ് അന്വേഷണസംഘം കോടതിയെ സമീപിച്ചത്. അതേ കോടതിയെത്തന്നെ സമീപിക്കുന്ന കാര്യം വിജിലന്‍സ് പരിശോധിക്കുകയാണ്.