കഴിഞ്ഞ നാലര വര്‍ഷക്കാലമായി ദിവസവും രണ്ടോ മൂന്നോ പത്ര സമ്മേളനങ്ങള്‍ വിളിച്ച് പ്രതിപക്ഷത്തെ നയിച്ചുകൊണ്ടിരുന്ന ബഹുമാന്യനായ പ്രതിപക്ഷ നേതാവിനെ നേതൃസ്ഥാനത്ത് നിന്ന് മാറ്റിമറ്റൊരാളെ നിയമിച്ച പോലെയാണ് പ്രതിപക്ഷം അവിശ്വാസ പ്രമേയം അവതരിപ്പിച്ചതെന്ന് ആറന്മുള എംഎല്‍.എ. വീണാ ജോര്‍ജ്. എം ഉമ്മര്‍ എംഎല്‍എ നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ചത് പറയുന്ന കാര്യങ്ങളില്‍ അദ്ദേഹത്തിന് പോലും വിശ്വാസമില്ലാതെയാണ്. തീര്‍ത്തും രാഷ്ട്രീയ ലാഭത്തിന് വേണ്ടി മഹത്തായ ഒരു ഭരണഘടനാ പദവിയെ കളങ്കപ്പെടുത്തുകയാണ് അവിശ്വാസ പ്രമേയത്തിലൂടെ പ്രതിപക്ഷം ലക്ഷ്യമിട്ടിരിക്കുന്നതെന്നും വീണാ ജോര്‍ജ് വ്യക്തമാക്കി.
പൊതു വിദ്യാഭ്യാസ രംഗത്തും ആരോഗ്യ പരിപാലനത്തിനും ക്രമസമാധാന പാലത്തിനും കേരള സര്‍ക്കാര്‍ മുന്നില്‍ നില്‍ക്കുമ്പോള്‍ പ്രതിപക്ഷം ഏറ്റവും കൂടുതല്‍ ജലിയില്‍ കിടന്ന നേതാക്കന്മാര്‍ എന്ന നിലയിലാണ് മുന്നില്‍. ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരിക്കെ 145 കോടിയുടെ പദ്ധതി ടെണ്ടര്‍ ഒഴിവാക്കി ഊരാളുങ്കലിന് ഏല്‍പ്പിക്കാന്‍ എഴുതിയകത്തും വീണ ജോര്‍ജ് ഉയര്‍ത്തിക്കാട്ടി.
2018ന് സഭ ടിവിയുമായി ബന്ധപ്പെട്ട് മോണിറ്ററിംഗ് കമ്മിറ്റി രൂപികരിച്ചിരുന്നു. സഭ ടിവി തുടങ്ങിയപ്പോള്‍ പ്രതിപക്ഷ നേതാവിന്റെ ഓഫീസില്‍ നിന്ന് അദ്ദേഹത്തിന്റെ അഭിമുഖം എടുക്കണമെന്ന് വിളി വന്നു. ഫെസ്റ്റിവല്‍ ഓഫ് ഡെമോക്രസി നടത്തിയത് രാജ്യത്ത് ധ്വംസിക്കപ്പടുന്ന ആശയ സംവാദത്തിനുള്ള സാഹചര്യം ഇല്ലാതിരിക്കുമ്പോള്‍ അതിനെ പ്രതിരോധിക്കാനാണ്. അന്ന് പ്രതിപക്ഷം അതിനെ പ്രകീര്‍ത്തിച്ചു. കേന്ദ്ര ഏജന്‍സികളെ കാട്ടി ഇടതു മുന്നണിയെ വിരട്ടാമെന്ന് കരുതേണ്ടെന്നും വീണ ജോര്‍ജ് പറഞ്ഞു.