നെന്മാറ: പത്ത് വര്‍ഷം പ്രണയിനിയെ മുറിയില്‍ ഒളിപ്പിച്ചു താമസിപ്പിച്ച സംഭവത്തില്‍ വനിതാ കമ്മിഷന്‍ ഇന്ന് യുവതിയുടെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തും. വിഷയത്തില്‍ നെന്മാറ പൊലീസ് ഇന്ന് കമ്മിഷന് റിപ്പോര്‍ട്ട് നല്‍കും.10 വര്‍ഷവും യുവതി റഹ്മാൻ്റെ വീട്ടില്‍ കഴിഞ്ഞതിന് തെളിവുകളുണ്ടെന്നാണ് പൊലീസിൻ്റെ കണ്ടെത്തൽ.
സംഭവത്തില്‍ സംസ്ഥാന വനിതാ കമ്മിഷന്‍ നേരത്തെ സ്വമേധയാ കേസെടുത്തിരുന്നു. ദൈനംദിനകാര്യങ്ങള്‍ പോലും നിറവേറ്റാനാവാതെയാണ് യുവതി താമസിച്ചതെന്ന് വിശ്വസിക്കാനാകുന്നില്ലെന്നും മനുഷ്യാവകാശലംഘനം നടന്നതായുമാണ് കമ്മിഷന്‍ അംഗം ഷിജി ശിവജി പറയുന്നത്.
യുവതിയുടെ ആരോഗ്യസ്ഥിതി പരിശോധിക്കണമെന്നും, കൗണ്‍സിലിംഗ് നല്‍കണമെന്നും കമ്മിഷന്‍ നിര്‍ദേശം നല്‍കിയിരുന്നു. അതേസമയം മൂന്ന് മുറികളുള്ള തൻ്റെ വീട്ടില്‍ കാമുകിയായ സജിതയെ ആരുമറിയാതെ താമസിപ്പിച്ചുവെന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുകയാണ് കാമുകനായ റഹ്മാന്‍.