ഉത്തരാഖണ്ഡിലെ ചമോലിയില്‍ മഞ്ഞുമല ഇടിഞ്ഞ് വന്‍ അപകടം. തപോവന്‍ ഭാഗത്താണ് സംഭവം. അളകനന്ദ നദിയിലെ അണക്കെട്ട് തകര്‍ന്നു. ധോളി നദിയില്‍ ജനനിരപ്പ് ഉയര്‍ന്നു. പ്രളയ സാധ്യത കണക്കിലെടുത്ത് ഹരിദ്വാര്‍, ഋഷികേശ് എന്നിവിടങ്ങളില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.
സംഭവത്തെ തുടര്‍ന്ന് ദേശീയ ദുരന്ത നിവാരണസേന പ്രദേശത്തെത്തി. അപകട സാധ്യത കണക്കിലെടുത്ത് ഗംഗാ തീരത്തും അളകനന്ദ തീരത്തുമുള്ള കുടുംബങ്ങളെ ഒഴിപ്പിച്ചു തുടങ്ങി. ആളപായങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ഭഗീരഥി നദിയിലെ വെളളപൊക്ക ഭീഷണി തടയാന്‍ ശ്രീനഗര്‍ ഡാം, ഋഷികേശ് ഡാം എന്നിവ തുറന്നുവിട്ടു. ഋഷിഗംഗ പവര്‍ പ്രോജക്ട് തകര്‍ന്നതായാണ് വിവരം. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി സംഭവ സ്ഥലത്തേയ്ക്ക് തിരിച്ചു.