കാക്കനാട്: ജില്ലാ പഞ്ചായത്തിന്റെ പദ്ധതി വിഹിതം പകുതിയില്‍ താഴെയായി വെട്ടിക്കുറച്ച സംസ്ഥാന സര്‍ക്കാരിന്റെ നടപടിയില്‍ പ്രതിഷേധിച്ച് എറണാകുളം ജില്ലാ പഞ്ചായത്തിലെ യുഡിഎഫ് ജനപ്രതിനിധികള്‍ കളക്ട്രേറ്റിന് മുന്നില്‍ പ്രതിഷേധ സമരം നടത്തി. കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ. ബി എ അബ്ദുള്‍ മുത്തലിബ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് അദ്ധ്യക്ഷത വഹിച്ചു. കെപിസിസി സെക്രട്ടറി ആശ സനല്‍, ഡിസിസി വൈസ് പ്രസിഡന്റ് മനോജ് മൂത്തേടന്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജോര്‍ജ്, എം ജെ ജോമി, കെ ജി ഡോണോ മാസ്റ്റര്‍, റാണിക്കുട്ടി ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.