കോതമംഗലം: സര്‍ക്കാര്‍ ഭൂമി കയ്യേറിയത് കോടതി തിരിച്ച് പിടിച്ച സാഹചര്യത്തില്‍ ഷിബു തെക്കുംപുറത്തെ യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്ന് ആവശ്യം. ഷിബു തെക്കുംപുറം കോടിക്കണക്കിന് രൂപ വിലവരുന്ന കോതമംഗലം നഗരഹൃദയത്തിലെ സര്‍ക്കാര്‍ ഭൂമി കയ്യേറിയതായി ഹൈക്കോടതി കണ്ടെത്തുകയും തുടര്‍ന്ന് റവന്യൂ വകുപ്പ് കോതമംഗലം നഗരഹൃദയത്തിലെ പതിനെട്ടര സെന്റ് സ്ഥലം തിരിച്ച് പിടിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ഷിബു തെക്കുംപുറത്തെ സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്ന് ആവശ്യമുയരുന്നത്.
എന്റെ നാടിന്റെ ഉടമയും യു.ഡി.എഫ്. എറണാകുളം ജില്ലാ ചെയര്‍മാനും കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം എറണാകുളം ജില്ലാ പ്രസിഡന്റുമാണ് ഷിബു തെക്കുംപുറം. കോതമംഗലത്തെ കയ്യേറ്റക്കാരനായ ഷിബു തെക്കുംപുറത്തിനെ പിന്തുണച്ച് രംഗത്ത് വന്ന ടി.യു.കുരുവിള മുന്‍പ് മന്ത്രിയായിരിക്കെ ഭൂമി വിവാദത്തില്‍പ്പെട്ടയാളാണെന്നും അങ്ങനെ ഭൂമി വിവാദത്തില്‍ മന്ത്രിസ്ഥാനം നഷ്ടപ്പെട്ടത് കേരളത്തിലെ പൊതു സമൂഹം മറന്നിട്ടില്ലാത്തതും ടി.യു. കുരുവിള അഴിമതിക്കാരെ സംരക്ഷിക്കുന്ന നിലപാട് അത്ഭുതപ്പെടുത്തുന്നില്ലെന്നും ആരോപണമുയര്‍ന്നു.
കോതമംഗലത്ത് നടത്തിയ അവകാശ സംരക്ഷണ ജാഥ യഥാര്‍ത്ഥത്തില്‍ ‘കയ്യേറ്റ സംരക്ഷണ ജാഥ’യായി മാറിയെന്നും ലോക് താന്ത്രിക് ജനതദള്‍ (എല്‍.ജെ.ഡി) കോതമംഗലം നിയോജക മണ്ഡലം കമ്മറ്റിനേതൃയോഗം വിലയിരുത്തി. കോണ്‍ഗ്രസ് നേതാവ് കെ.പി. ബാബു കോണ്‍ഗ്രസ് കോതമംഗലം മുനിസിപ്പാലിറ്റി ചെയര്‍മാനായിരുന്ന കാലത്ത് നിയമം കാറ്റില്‍ പറത്തി പ്രത്യേക താല്‍പര്യമെടുത്ത് ബൈപാസ് റോഡിലെ പാടം മണ്ണിട്ട് നികത്തി ഒരേക്കര്‍ ഭൂമിയില്‍ വീട് നിര്‍മ്മിക്കാന്‍ കൂട്ടുനിന്നത് പിന്നില്‍ വന്‍ അഴിമതിയുടെ കഥകള്‍ പൊതു സമൂഹത്തിനറിയാമെന്നും എല്‍.ജെ.ഡി. സംസ്ഥാന സമിതി അംഗം മനോജ് ഗോപി വിമര്‍ശിച്ചു.
ഷിബു തെക്കും പുറത്തിനെ യു.ഡി.എഫ്. ജില്ലാ കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് പുറത്താക്കാനുള്ള ആര്‍ജ്ജവും യു.ഡി.എഫ് ജില്ലാ നേതൃത്വവും കോണ്‍ഗ്രസ്സും തയ്യാറാവണമെന്നും അല്ലാത്തപക്ഷം കയ്യേറ്റക്കാരെയും അഴിമതിക്കാരെയും സംരക്ഷിക്കുന്ന പാര്‍ട്ടിയായി കോണ്‍ഗ്രസ് അഥ പതിച്ചതായി പൊതു ജനം മനസിലാക്കുമെന്നും മനോജ് ഗോപി പറഞ്ഞു.