കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങളില്‍ പ്രതിഷേധം പ്രകടിപ്പിച്ചു കൊണ്ട് ജനുവരി 23 ന് സംസ്ഥാനത്തെ എല്ലാ നിയോജക മണ്ഡലങ്ങളിലും യു.ഡി.എഫ്. ധര്‍ണ്ണ നടത്തുമെന്ന് കണ്‍വീനര്‍ എം.എം.ഹസ്സന്‍ പറഞ്ഞു.
സ്വര്‍ണ്ണക്കടത്തിനും, ഡോളര്‍ കള്ളക്കടത്തിനും സഹായം നല്കിയ മുഖ്യമന്ത്രിയും, സ്പീക്കറും രാജിവയ്ക്കുക, രൂക്ഷമായ വിലക്കയറ്റത്തിനു പരിഹാരമുണ്ടാക്കുക, കേന്ദ്രഗവണ്‍മെന്റ് പാസ്സാക്കിയ കര്‍ഷക കരി നിയമങ്ങള്‍ പിന്‍വലിക്കുക, പെട്രോള്‍, ഡീസല്‍, പാചകവാതക വില വര്‍ദ്ധനവ് പിന്‍വലിക്കുക, സംസ്ഥാന സര്‍ക്കാരില്‍ നടന്ന അനധികൃത, കരാര്‍, താത്കാലിക നിയമനങ്ങള്‍ റദ്ദാക്കുക, പി.എസ്.സി. റാങ്കു ലിസ്റ്റില്‍നിന്ന് നിയമനങ്ങള്‍ നടത്തുക, വാളയാര്‍ കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥന്‍മാരുടെ മേല്‍ നടപടി സ്വീകരിക്കുക, മത്സ്യത്തൊഴിലാളി ലേല ഓര്‍ഡിനന്‍സ് പിന്‍വലിക്കുക, കര്‍ഷകരുടെ 2 ലക്ഷം രൂപവരെയുള്ള കടങ്ങള്‍ എഴുതിതള്ളുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടാണ് ജനുവരി 23 ന് നിയോജക മണ്ഡലാടിസ്ഥാനത്തില്‍ യു.ഡി.എഫ്. ധര്‍ണ്ണ നടത്തുന്നതെന്ന് എം.എം.ഹസ്സന്‍ അറിയിച്ചു.