അഫ്ഗാനിസ്താനിലെ കാബൂളില്‍ രണ്ട് വനിതാ സുപ്രിംകോടതി ജഡ്ജിമാരെ വെടിവച്ച് കൊന്നു. കോടതിയിലേക്കുള്ള യാത്രാമധ്യേ ഇവരുടെ വാഹനത്തിലേക്ക് വെടിയുതിര്‍ക്കുകയായിരുന്നു. ഡ്രൈവര്‍ക്ക് ഗുരുതര പരുക്ക്. ബൈക്കിലെത്തിയ അക്രമികളാണ് വെടിവച്ചതെന്ന് അഫ്ഗാനിസ്താന് പൊലീസ് അറിയിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.