കൊച്ചി: എറണാകുളത്ത് വെച്ച് കാണാതായ രണ്ടു കുട്ടികളെ പറവൂരില്‍ കണ്ടെത്തി. പൂക്കാട്ടുപടി മലയിടംതുരുത്ത് സ്വദേശികളായ മുഹമ്മദ് റിഹാന്‍ (14) മുഹമ്മദ് നസീഫ് (11) എന്നിവരെയാണ് കണ്ടെത്തിയത്.
തിങ്കളാഴ്ച നാലുമണിയോടെ സൈക്കിളുമായി വീട്ടില്‍ നിന്നിറങ്ങിയ ഇരുവരും ഏറെ വൈകിയിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ പോലിസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇരുവരും സൈക്കിളില്‍ പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കുട്ടികളെ പറവൂരില്‍ വെച്ച് കണ്ടെത്തിയത്.