നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ആവര്‍ത്തിച്ച് ട്വന്റി 20. കുന്നത്ത്‌നാട് സീറ്റില്‍ വിജയ സാധ്യതയുണ്ട്. സഖ്യത്തിനായി മൂന്ന് മുന്നണികളും സമീപിച്ചിട്ടുമുണ്ട്. ചര്‍ച്ചകള്‍ ഇപ്പോഴും നടക്കുന്നു. മുന്നണികളുമായി ധാരണയുണ്ടാക്കിയാലും ട്വന്റി- ട്വന്റി സ്ഥാനാര്‍ഥിയാകും മത്സരിക്കുകയെന്ന് ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം. ജേക്കബ് പറഞ്ഞു.
സ്ഥാനാര്‍ഥികളായി പരിഗണിക്കുന്നവര്‍ ഉയര്‍ന്ന യോഗ്യതയുള്ളവരായിരിക്കുമെന്നും മുന്നണി ധാരണ ചര്‍ച്ചകള്‍ക്കായി യു.ഡി.എഫ് നേതാക്കള്‍ നേരിട്ടെത്തിയിരുന്നുവെന്നും സാബു എം. ജേക്കബ് പറഞ്ഞു.