ശബരിമല: മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ച് സന്നിധാനത്തെ ഹോട്ടലുകളിലും വ്യാപാര സ്ഥാപനങ്ങളിലും പണം വാങ്ങി തീര്‍ടകരെ അനധികൃതമായി താമസിപ്പിച്ചുവെന്ന പരാതിയും വാര്‍ത്തയും വ്യാജം. ഇതിനെതിരെ വ്യാപാരികള്‍ സന്നിധാനം പൊലിസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്ക് പരാതി നല്‍കി. ശബരിമല തീര്‍ത്ഥാടന കാലാരംഭത്തില്‍ മാളികപ്പുറം ഫ്‌ലൈ ഓവറിന് താഴെയുള്ള കടമുറികള്‍ വന്‍ തുകക്ക് മറിച്ചുവിറ്റതു സംബന്ധിച്ച തര്‍ക്കമാണ് വ്യാജ പരാതിക്ക് കാരണം. പരാതിക്കാരായ എം. അയ്യപ്പന്‍ കുട്ടിയും മുഹമ്മദ് സുനീറും ചേര്‍ന്നാണ് കടമുറികള്‍ കുറഞ്ഞ തുകക്ക് ലേലം എടുത്ത ശേഷം വന്‍ തുകക്ക് വ്യാപാരികള്‍ക്കു തന്നെ മറിച്ച വിറ്റ് പണം തട്ടാന്‍ ശ്രമിച്ചത്. ഇതിനെതിരെ ദേവസ്വം വിജിലന്‍സ് കേസെടുക്കുകയും ഹൈക്കോടതി ഇടപെട്ട് കടകള്‍ പുനര്‍ലേലം ചെയ്യുകയും ചെയ്തു. മാത്രമല്ല ഇവരെ കരിംപട്ടികയില്‍പ്പെടുത്തി സന്നിധാനത്തു നിന്നും പുറത്താക്കുകയും ചെയ്തു.
അന്ന് തട്ടിപ്പിനിരയായ വ്യാപാരികളെ സഹായിച്ച വ്യാപാരിക്കെതിരെ പരാതിക്കാരുടെ തൊഴിലാളികളായ സുമേഷ്, പ്രസാദ്, സന്തോഷ് എന്നിവരെ ഉപയോഗിച്ച് നടപന്തലിലൂടെ എത്തിയ തീര്‍ത്ഥാടകരുടെ വീഡിയോയും ചിത്രങ്ങളുമെടുത്ത് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് തെറ്റിദ്ധാരണ പരത്തുകയാണ്. ഇത് സംബദ്ധിച്ച് ഒരു തീര്‍ത്ഥാടകന്‍ പോലും പൊലീസില്‍ പരാതി നല്‍കുകയോ മാധ്യമങ്ങളോട് ഇക്കാര്യം വെളിപ്പെടുത്തുകയോ ചെയ്തിട്ടില്ല. അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിച്ച് ശബരിമല വ്യാപാരികളേയും കുടുംബാംഗങ്ങളേയും അധിക്ഷേപിക്കുകയും വ്യാജ പരാതി നല്‍കുകയും ചെയ്ത എം. അയ്യപ്പന്‍ കുട്ടി, മുഹമ്മദ് സുനീര്‍, സുമേഷ്, പ്രസാദ്, സുനില്‍കുമാര്‍, സന്തോഷ് എന്നിവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ പ്രതിഷേധിച്ച് കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി ശബരിമല സന്നിധാനം യൂണിറ്റ് യോഗം ചേരുകയും വ്യാജ പരാതിയില്‍ അന്വേഷണം നടത്താതെ കേസെടുത്ത സന്നിധാനം പോലീസിന്റെ നടപടിയെ അപലപിക്കുകയും വ്യാജ പരാതി സൃഷ്ടിക്കുയും പ്രചരിപ്പിക്കുകയും ചെയ്തവര്‍ക്കെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.
യോഗം യൂണിറ്റ് പ്രസിഡന്റ് ജി. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് വൈസ് പ്രസിഡന്റ് അബ്ദുള്‍ സലീം അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായ സാബുമോന്‍ കെ.ജെ., മുരുകരാജ്, രാജേഷ് പി.ആര്‍, നളിനാക്ഷന്‍, വി. സതീശന്‍, സലാം കായംകുളം എന്നിവര്‍ പ്രസംഗിച്ചു. പരാതിക്കാര്‍ ഒഴികെയുള്ള സന്നിധാനത്തെ മുഴുവന്‍ വ്യാപാരികളും യോഗത്തില്‍ പങ്കെടുത്തു.