ടോക്യോ ഒളിമ്പിക്സ് പുരുഷന്മാരുടെ 57 കിലോഗ്രാം ഗുസ്തി ഫൈനലിൽ ഇന്ത്യയുടെ രവി കുമാർ ദഹിയക്ക് തോൽവി. ഇന്ത്യക്ക് ഏറെ പ്രതീക്ഷ ഉണ്ടായിരുന്ന വിഭാഗം ആയിരുന്നു 57 കിലോഗ്രാം ഗുസ്തി. ഫൈനലില്‍ ഷ്യയുടെ സാവുര്‍ യുഗ്യേവിനോട് ആണ് രവി പരാജയപ്പെട്ടത്. സ്കോര്‍: 7-4. അവസാനം വരെ പൊരുതിയാണ് രവി കുമാർ കീഴടങ്ങിയത്. ഇതോടെ താരം വെള്ളിമെഡൽ നേടി. ടോക്യോ ഒളിമ്പിക്സിലെ ഇന്ത്യയുടെ രണ്ടാം വെള്ളിമെഡലാണ് ഇത്. നേരത്തെ ഭാരോദ്വഹനത്തിൽ മീരാബായ് ചാനുവാണ് ഇന്ത്യക്കായി വെള്ളി നേടിയത്.
രണ്ട് തവണ ലോക ചാമ്പ്യൻ 2 പോയിൻ്റിനു മുന്നിലെത്തിയ റഷ്യൻ താരത്തിനിനെതിരെ 2 പോയിൻ്റുകൾ നേടി രവി തിരികെ വന്നെങ്കിലും അടുത്ത നീക്കത്തിൽ രണ്ട് പോയിൻ്റുകൾ നേടിയ ഉഗുയേവ് രണ്ടിനെതിരെ 4 പോയിൻ്റുകൾക്ക് മുന്നിലെത്തി. രണ്ടാം ഘട്ടത്തിൽ യുഗുയേവ് ഒരു പോയിൻ്റ് കൂടി നേടി ലീഡ് വർധിപ്പിച്ചു.
മത്സരത്തിലേക്ക് തിരികെവരാൻ രവി കുമാർ ശ്രമിച്ചെങ്കിലും രണ്ട് പോയിൻ്റുകൾ കൂടി നേടിയ റഷ്യൻ താരം അഞ്ച് പോയിൻ്റ് ലീഡ് നേടി കളിയിൽ ആഥിപത്യം നേടി. എന്നാൽ തിരികെവന്ന രവി 2 പോയിൻ്റുകൾ കൂടി സ്വന്തമാക്കി 4-7 എന്ന നിലയിലെത്തിച്ചു. അവസാന നിമിഷങ്ങളിൽ രവി കുമാർ ജയത്തിനായി ശ്രമിച്ചെങ്കിലും റഷ്യൻ താരത്തോട് വിജയിക്കാൻ ആയില്ല. സെമിഫൈനലിൽ ഇന്ത്യയുടെകസാക്കിസ്ഥാൻ താരം നൂരിസ്ലാം സനയേവിനെ കീഴടക്കിയാണ് രവി കുമാർ ഫൈനലിൽ പ്രവേശിച്ചത്.