മൂവാറ്റുപുഴ: മുക്കാല്‍ നൂറ്റാണ്ട് പഴക്കമുള്ള മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലെ കെട്ടിടം നവീകരണത്തിനൊരുങ്ങുന്നു. കാലപഴക്കത്താല്‍ ചോര്‍ന്നൊലിക്കുന്ന കെട്ടിടെ നവീകരിക്കുന്നതിന് എന്‍.എച്ച്.എം.സഹകരണത്തോടെ ബി.പി.സി.എല്‍ന്റെ സി.എസ്.ആര്‍ ഫണ്ടില്‍ നിന്നും അനുവദിച്ച 25-ലക്ഷം രൂപ മുതല്‍ മുടക്കിയാണ് അത്യാഹിത വിഭാഗം നവീകരിക്കുന്നത്.
ആദ്യകാലങ്ങളില്‍ ഈ കെട്ടിടത്തിലായിരുന്നു ആശുപത്രിയുടെ ഒ.പിയും, ഫാര്‍മസിയും പ്രവര്‍ത്തിച്ചു വന്നിരുന്നത്.പിന്നീട് പുതിയ കെട്ടിടങ്ങള്‍ വന്നതോടെ ഇത് ക്യാഷ്വാലിറ്റിയാക്കുകയായിരുന് നു.
ഒട്ടേറെ പരിമിതികള്‍ ഉള്ള ജനറല്‍ ആശുപത്രിയുടെ അത്യാഹിത വിഭാഗം നവീകരിക്കുന്നതിന്റെ ഭാഗമായി സീലിംഗ് മാറ്റി സ്ഥാപിക്കല്‍, പ്രത്യേക മുറികള്‍, പുതുതായി രണ്ട് ശുചിമുറികള്‍, രോഗികള്‍ക്ക് വിശ്രമ കേന്ദ്രം അടക്കമാണ് നിര്‍മിക്കുന്നത്. അത്യാഹിത വിഭാഗം പ്രവര്‍ത്തിക്കുന്ന കെട്ടിടം നവീകരിക്കുന്നതിന്റെ മുന്നോടിയായി അത്യാഹിത വിഭാഗത്തിന്റെ പ്രവര്‍ത്തനം പഴയ ഒപി കെട്ടിടത്തിലേക്കു മാറ്റിയിട്ടുണ്ട്. ഓഫ്ത്താല്‍മോളജി, സ്‌കിന്‍ എന്നീ വിഭാഗങ്ങളുടെ ഒപി പ്രവര്‍ത്തനം പ്രധാന ഒപി കെട്ടിടത്തിലേക്കു മാറ്റി. നവീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം 23 ന് രാവിലെ 10.30ന് എല്‍ദോ എബ്രഹാം എം.എല്‍.എ നിര്‍വ്വഹിക്കും. നഗരസഭ ചെയര്‍മാന്‍ പി.പി.എല്‍ദോസ് അധ്യക്ഷത വഹിക്കും.