എറണാകുളത്തെ ടാറ്റൂ കേന്ദ്രങ്ങളില്‍ എക്സൈസ് സംഘം റെയ്ഡ് നടത്തി. വേദന അറിയാതിരിക്കുവാന്‍ മയക്ക് മരുന്ന് നല്‍കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്. റെയ്ഡില്‍ ഒന്നും കണ്ടെത്താന്‍ സാധിച്ചില്ല. ഇന്നലെ രാത്രിയിലാണ് രണ്ടിടങ്ങളില്‍ റെയ്ഡ് നടന്നത്.
കൊച്ചി ഇടപ്പള്ളിയിലെ ഇന്‍ക് ഫെക്ടഡ് സ്റ്റുഡിയോവില്‍ വെച്ച് ടാറ്റു ചെയ്യവേ ലൈംഗിക പീഡനം നടന്നുവെന്ന പരാതി ഉയര്‍ന്നതോടൊയാണ് ടാറ്റു കേന്ദ്രങ്ങള്‍ ചര്‍ച്ചായായത്. വിദേശ വനിതയടക്കം ഏഴുപേരാണ് സ്റ്റുഡിയോയിലെ സുജേഷ് ലൈംഗിക അതിക്രമം നടത്തിയെന്ന് കാണിച്ച് പരാതി നല്‍കിയത്.
ഏറ്റവുമൊടുവില്‍ കൊച്ചിയിലെ കോളേജില്‍ വിദ്യാര്‍ഥിനിയായിരുന്ന വിദേശ യുവതിയാണ് കൊച്ചി കമീഷണര്‍ക്ക് പരാതി നല്‍കിയത്. പ്രതിക്കെതിരെ പാലാരിവട്ടം പൊലീസ് രജിസ്റ്റര്‍ ചെയ്ത നാല് കേസുകളില്‍ കൂടിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പാലാരിവട്ടം, ചേരാനല്ലൂര്‍ സ്റ്റേഷനുകളിലായാണ് പ്രതി പി.എസ് സുജീഷിനെതിരെ കേസെടുത്തിട്ടുള്ളത്.
ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. പീഡനം നടന്ന ഇടപ്പള്ളിയിലെ ടാറ്റൂ സ്റ്റുഡിയോയില്‍ നിന്ന് സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിരുന്നു. ദൃശ്യങ്ങള്‍ അടങ്ങിയ ഡിവിആര്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.