മാധ്യമ പ്രവര്‍ത്തകനായിരുന്ന എസ് വി പ്രദീപിന്റെ മരണം സിബിഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സില്‍ പ്രത്യക്ഷ സമര പരിപാടിയിലേക്ക്. ആദ്യ ഘട്ടം എന്ന നിലയില്‍ പ്രദീപിന്റെ അമ്മ ആര്‍ വസന്ത കുമാരി ബുധനാഴ്ച സെക്രട്ടേറിയറ്റ് നടയില്‍ രാവിലെ 10 മുതല്‍ സത്യാഗ്രഹം അനുഷ്ടിക്കും.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എംഎല്‍എ സമരം ഉദ്ഘാടനം ചെയ്യും. ഒ രാജഗോപാല്‍ എംഎല്‍എ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. വിവിധ ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍, മാധ്യമ പ്രവര്‍ത്തകര്‍, സാംസ്‌കാരിക നായകര്‍ തുടങ്ങിയവര്‍ പങ്കെടുക്കുമെന്ന് ആക്ഷന്‍ കൗണ്‍സില്‍ കന്‍വീനര്‍ കെ എം ഷാജഹാന്‍ അറിയിച്ചു.