സുരേഷ് ഗോപിയെ നായകനാക്കി ടോമിച്ചന്‍ മുളകുപാടത്തിന്റെ നിര്‍മാണത്തില്‍ ഒരുങ്ങുന്ന ഒറ്റക്കൊമ്പന്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നു. നവാഗതനായ മാത്യൂസ് തോമസ് ആണ് സിനിമ സംവിധാനം ചെയ്യുന്നത്. സുരേഷ് ഗോപിയും തോമിച്ചന്‍ മുളകുപാടവും ഇക്കാര്യം സമൂഹമാധ്യമങ്ങളില്‍ പ്രേക്ഷകരെ അറിയിച്ചു. കഥാപാത്രത്തിന്റെ ഗെറ്റപ്പില്‍ സുരേഷ് ഗോപി നില്‍ക്കുന്ന ചിത്രവും ഒപ്പമുണ്ട്.
‘ഇന്നലെ മകരദീപം തെളിഞ്ഞു. എല്ലാവരുടെയും അനുഗ്രഹാശംസകളോടെ ഒറ്റക്കൊമ്പന്റെ തേരോട്ടം തുടങ്ങുന്നു’ എന്നാണ് ചിത്രത്തോടൊപ്പം സുരേഷ് ഗോപി കുറിച്ചത്.
‘തിയറ്ററുകള്‍ വീണ്ടും തുറന്ന, ഇന്‍ഡസ്ട്രിക്ക് അതിന്റെ ജീവശ്വാസം തിരികെ ലഭിച്ച ഈ സന്ദര്‍ഭത്തില്‍ സുരേഷ് ഗോപി നായകനാകുന്ന എന്റെ സ്വപ്ന പദ്ധതി ഒറ്റക്കൊമ്പന്‍ ആരംഭിക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി അറിയിക്കുന്നു. ദൈവാനുഗ്രഹത്താല്‍ സിനിമയുടെ ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കും’ എന്ന് ടോമിച്ചന്‍ മുളകുപാടം അറിയിച്ചു.
ചിത്രത്തിന്റെ രചന- ഷിബിന്‍ ഫ്രാന്‍സിസ്, ഛായാഗ്രഹണം- ഷാജി കുമാര്‍, സംഗീതം- ഹര്‍ഷവര്‍ധന്‍ രാമേശ്വര്‍.
https://www.facebook.com/ActorSureshGopi/posts/1951535101655764