എറണാകുളം: സൂര്യാഘാതം ഏല്‍ക്കുന്നതിനുള്ള സാഹചര്യമുള്ള പശ്ചാത്തലത്തില്‍ വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ തൊഴില്‍ സമയം പുനക്രമീകരിച്ച് ലേബര്‍ കമ്മീഷണര്‍ ഡോ.എസ്. ചിത്ര ഉത്തരവ് പുറപ്പെടുവിച്ചു. ഈ സാഹചര്യത്തില്‍ എറണാകുളം ജില്ലയില്‍ ജില്ലാ ലേബര്‍ ഓഫീസര്‍ (എന്‍ഫോസ്മെന്റ്) വി.ബി. ബിജുവിന്റെ നേതൃത്വത്തില്‍ ഡപ്യൂട്ടി ലേബര്‍ ഓഫീസര്‍മാരുടെയും അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ ഗ്രേഡ് 1 എന്നിവരും അടങ്ങുന്ന സ്‌ക്വാഡ് രൂപീകരിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പരിശോധന നടത്തി.
തൊഴില്‍ സമയം പുനര്‍ക്രമീകരിക്കാത്ത സ്ഥാപനങ്ങളോടും, കരാറു കാരോടും ആദ്യ ദിനം മുന്നറിയിപ്പ് നല്‍കി. തുടര്‍ന്നും നിയമലംഘനം കണ്ടത്തിയാല്‍ നടപടികള്‍ ബന്ധപെട്ടവര്‍ക്കെതിരെ സ്വീകരിക്കും എന്ന് വി.ബി. ബിജു അറിയിച്ചു.