വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന ഇടത് അനുഭാവികളെ ചട്ടങ്ങള്‍ മറികടന്നു സ്ഥിരപ്പെടുത്തുന്നതിനുള്ള നീക്കം യുവാക്കളോടുള്ള കൊടിയ വഞ്ചനയാണന്ന് നാഷണലിസ്റ്റ് കേരള കോണ്‍ഗ്രസ് സംസ്ഥാന ചെയര്‍മാനും എന്‍ഡിഎ സംസ്ഥാന നിര്‍വാഹ സമിതി അംഗം കൂടിയായ കുരുവിള മാത്യൂസ് വിമര്‍ശിച്ചു. പിഎസ്സി റാങ്ക് ഹോള്‍ഡേഴ്സ് സെക്രട്ടറിയേറ്റിന് മുന്പില് നടത്തുന്ന അനിശ്ചിതകാല സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് സംസ്ഥാന വ്യാപകമായി ജില്ലാ കേന്ദ്രങ്ങളില്‍ നടത്തിയ ധര്‍ണ്ണയുടെ സംസ്ഥാന തല ഉദ്ഘാടനം എറന്നാകുളത്ത് നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു കുരുവിള മാത്യൂസ്.
ലക്ഷക്കണക്കിന് യുവാക്കള്‍ പിഎസ്സി പരീക്ഷ എഴുതി ജോലിക്ക് വേണ്ടി കാത്തിരിക്കുമ്പോള്‍ പിന്‍വാതിലിലൂടെ പാര്‍ട്ടിക്കാര്‍ക്ക് വേണ്ടി മാത്രം നടത്തുന്ന സ്ഥിരപ്പെടുത്തലുകള്‍ നിയമവിരുദ്ധമാണെന്ന് സുപ്രിം കോടതി പോലും ചൂണ്ടിക്കാട്ടിയിട്ടും സംസ്ഥാന മന്ത്രിസഭ തീരുമാനവുമായി മുന്നോട്ടു പോവുന്നത് നീതികരിക്കാനാവില്ലെന്നും അദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ വകുപ്പില്‍ ഉള്ള സിഡിറ്റിലും, സാംസ്കാരിക, ആരോഗ്യ, വ്യവസായിക, തദ്ദേശ വകുപ്പിന് കീഴിലുള്ള വിവിധ സ്ഥാപനങ്ങളിലും കെല്‍ട്രോണിലും, കിലയിലും ഹോട്ടികോര്‍പ്പിലും ഇത്തരം സ്ഥിരപ്പെടുത്തലുകള്‍ ധന, നിയമ വകുപ്പിന്റേയും വകുപ്പ് സെക്രട്ടറിമാരുടേയും എതിര്‍പ്പ് മറികടന്ന് മന്ത്രിസഭ തീരുമാനത്തിന്റെ പിന്‍ബലത്തില്‍ നടത്തുന്നതിനുള്ള ഗൂഡ നീക്കമാണ് നടക്കുന്നതെന്ന് കുരുവിള മാത്യൂസ് ആരോപിച്ചു.