2021 ലെ പന്തളം കേരള വര്‍മ്മ സാഹിത്യ പുരസ്‌കാരം കവിയും ഗാനരചയിതാവും ചലച്ചിത്രകാരനുമായ ശ്രീകുമാരന്‍ തമ്പിക്ക്. മലയാള സാഹിത്യ രംഗത്തു നല്‍കിയ സമഗ്ര സംഭാവനകളെ ആദരിച്ചു കൊണ്ട് നല്‍കുന്നതാണ് പുരസ്‌കാരം. 25,000 രൂപയും പ്രശസ്തിപത്രവും ശില്‍പ്പവും അടങ്ങുന്നതാണ് പുരസ്‌കാരം. 31 ന് വൈകിട്ട് 5 മണിക്ക് തിരുവനന്തപുരം ഭാരത് ഭവനില്‍ സമിതി അദ്ധ്യക്ഷന്‍ ഡോ.കെ എസ് രവികുമാര്‍ സമര്‍പ്പിക്കും.
മുന്‍വര്‍ഷങ്ങളില്‍ ഒഎന്‍വി, അയ്യപ്പപ്പണിക്കര്‍, വിഷ്ണുനാരായണന്‍ നമ്പൂതിരി,സച്ചിദാനന്ദന്‍,കടമ്മനിട്ട, അക്കിത്തം, സുഗതകുമാരി, ആറ്റൂര്‍ രവിവര്‍മ്മ, വിനയചന്ദ്രന്‍, കെജി ശങ്കരപ്പിള്ള,ഏഴാച്ചേരി രാമചന്ദ്രന്‍, കാവാലം നാരായണപ്പണിക്കര്‍, ചെമ്മനം ചാക്കോ, നീലമ്പേരൂര്‍ മധുസൂധനന്‍ നായര്‍, പ്രഭാവര്‍മ്മ,കുരീപ്പുഴ ശ്രീകുമാര്‍, റഫീക് അഹമ്മദ്, വി മധുസൂദനന്‍ നായര്‍, പിആര്‍ ഗോപിനാഥന്‍ നായര്‍ എന്നിവര്‍ക്കായിരുന്നു പുരസ്‌കാരം.