കാര്‍ഷിക മേഖലയിലെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിച്ച് കേന്ദ്രസര്‍ക്കാര്‍. കര്‍ഷക സമരവുമായി ബന്ധപ്പെട്ട് സുപ്രിംകോടതി നിയോഗിച്ച സമിതിക്ക് പുറമേയാണിത്. കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമര്‍ സമിതിക്ക് നേതൃത്വം നല്‍കും. കാര്‍ഷിക മേഖലയിലെ വിദഗ്ധരും സമിതിയില്‍ അംഗങ്ങളായിരിക്കും.
അതേസമയം കേന്ദ്രസര്‍ക്കാര്‍ പ്രതിനിധികള്‍ അംഗങ്ങളായിട്ടുള്ള സമിതിയെ അംഗീകരിക്കില്ലെന്ന് കര്‍ഷകര്‍ നേരത്തേ തന്നെ അറിയിച്ചിരുന്നതാണ്. ഇതിനിടെയാണ് കേന്ദ്ര കൃഷിമന്ത്രിയെ തന്നെ അധ്യക്ഷനാക്കിയുള്ള സമിതി രൂപീകരിച്ചിരിക്കുന്നത്. സമിതിയെ അംഗീകരിക്കില്ലെന്ന് കര്‍ഷകര്‍ അറിയിച്ചിട്ടുണ്ട്. നിയമം ഡ്രാഫ്റ്റ് ചെയ്തവരെ കൊണ്ടുതന്നെ നിയമം പുനഃപരിശോധിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് കര്‍ഷകര്‍ പറയുന്നു.