സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ. അയ്യപ്പന്‍ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകില്ല. നോട്ടീസ് തനിക്ക് ലഭിച്ചിട്ടില്ലന്ന് അയ്യപ്പന്‍ പറഞ്ഞു. വിദേശത്തേക്ക് അനധികൃതമായി ഡോളര്‍ കടത്തിയ കേസിലാണ് കസ്റ്റംസ് നടപടി.
ചോദ്യം ചെയ്യലിനായി ഇന്ന് രാവിലെ 10ന് ഹാജരാകണമെന്ന് ആണ് അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നത്.