ട്വന്റി-20 ലോകകപ്പിനു ശേഷം ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ആദ്യമായി കളത്തിലിറങ്ങുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇവിടെ വച്ച് നടക്കുന്ന പരമ്പരയിലൂടെയാണ് ഇന്ത്യന്‍ വനിതാ ക്രിക്കറ്റിനും തുടക്കമാവുക. അടുത്ത മാസമാണ് പരമ്പര. അഞ്ച് ഏകദിന മത്സരങ്ങളും മൂന്ന് ട്വന്റി-20കളും പരമ്പരയില്‍ ഉണ്ടാവും.
കൊവിഡ് പശ്ചാത്തലത്തില്‍ ക്വാറന്റീനും ബയോ ബബിള്‍ സംവിധാനങ്ങളുമൊക്കെ ഒരുക്കേണ്ടതിനാല്‍ വേദികള്‍ ചുരുക്കിയാവും മത്സരങ്ങള്‍ നടക്കുക. ഒരു സ്ഥലത്ത് തന്നെ മത്സരങ്ങള്‍ നടത്താനാവും ബിസിസിഐ ശ്രമിക്കുക. നിലവില്‍ ദക്ഷിണാഫ്രിക്കന്‍ ടീം പാകിസ്താനെതിരെ കളിക്കുകയാണ്, ഫെബ്രുവരി മൂന്നിനാണ് ഈ പരമ്പര അവസാനിക്കുക. അതിനു ശേഷം ഇരു ക്രിക്കറ്റ് ബോര്‍ഡുകളും വിവരം ഔദ്യോഗികമായി അറിയിക്കുമെന്നാണ് സൂചന.
വനിതകളുടെ ആഭ്യന്തര ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്റ് ഫെബ്രുവരി 18 മുതല്‍ ആരംഭിക്കും എന്ന് ബിസിസിഐ അറിയിച്ചിരുന്നു. വിജയവാഡ, ഹൈദരാബാദ്, പൂനെ എന്നിവിടങ്ങളിലാവും മത്സരങ്ങള്‍.