എയിംസ് ജീവനക്കാരനെ മര്‍ദിച്ച കേസില്‍ ആംആദ്മി എംഎല്‍എ സോംനാഥ് ഭാരതിക്ക് രണ്ട് വര്‍ഷം തടവ് ശിക്ഷ. 2016ലാണ് കേസിനാസ്പദമായ സംഭവം. സോംനാഥ് ഭാരതിയും മറ്റ് 300 പേര് ചേര്‍ന്ന് എയിംസിന്റെ വേലി തകര്‍ത്ത് അതിക്രമിച്ച് കടക്കുകയും സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദിക്കുകയായിരുന്നു.
തടവ് ശിക്ഷക്ക് പുറമേ അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റിന്‍ മജിസ്‌ട്രേറ്റ് രവീന്ദ്ര കുമാര്‍ പാണ്ഡ്യ ഒരു ലക്ഷം പിഴയും വിധിച്ചിട്ടുണ്ട്. പിഴവുകളില്ലാതെ കേസ് തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞുവെന്ന് കോടതി നിരീക്ഷിച്ചു.
ഐ.പി.സി സെക്ഷന്‍ 323, 353, 147 വകുപ്പുകള്‍ പ്രകാരമാണ് കോടതി സോംനാഥ് ഭാരതിയെ ശിക്ഷിച്ചത്. പൊതുമുതല്‍ നശിപ്പിക്കുന്നതിനെതിരായ വകുപ്പും അദ്ദേഹത്തിനെതിരെ ചുമത്തിയിട്ടുണ്ട്.