സോഷ്യല്‍ മീഡിയ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യുന്നത്. യു(U) എന്ന ഇംഗ്ലീഷ് അക്ഷരത്തെ കുറിച്ചാണ്. യുവതാരം ടൊവിനോയാണ് ഈ വൈറല്‍ പോസ്റ്റിന് പിന്നില്‍. ടൊവിനോ പോസ്റ്റ് ചെയ്ത യു എന്ന അക്ഷരത്തിന് പിന്നിലെ രഹസ്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ തിരയുന്നത്.
ചിലര്‍ ടൊവിനോയുടെ പ്രൊഡക്ഷന്‍ ഹൗസിന്റെ പേരാണെന്നും മറ്റു ചിലര്‍ ഇനി പുറത്തിറങ്ങാനുള്ള ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ആണെന്നും തുടങ്ങി… ഊഹാ പോഹങ്ങളുടെ ഒരു നീണ്ട കമന്റ് തന്നെയാണ് പോസ്റ്റിനു തഴെ കാണുന്നത്. എന്തായാലും സസ്പെന്‍സ് പൊളിക്കാന്‍ താരം രംഗത്ത് വരാത്തിടത്തോളം U സോഷ്യല്‍ മീഡിയയില്‍ വൈറലായി തുടരും.