കാക്കനാട് : ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷന്റെ (ഐ.ഐ.ഐ.സി.) – ”നൈപുണ്യ വിദ്യാഭ്യാസം പരിചയപ്പെടലും പ്രവേശനവും” എന്ന പരിപാടിക്ക് തുടക്കമായി. ജില്ലതോറും എത്തി വിവിധ തൊഴില്‍ രംഗങ്ങളും സാദ്ധ്യതകളും പരിചയപ്പെടുത്തുകയും സ്‌പോട്ട് അഡ്മിഷന്‍ നല്‍കുകയും ചെയ്യുന്ന പരിപാടിക്ക് എറണാകുളത്താണു തുടക്കമായത്. കാക്കനാട്ടുള്ള ജില്ലാ പഞ്ചായത്ത് ഹാളില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ഉദ്ഘാടനം ചെയ്തു.
ഐ.ഐ.ഐ.സി. ഡയററക്ടര്‍ ശ്രീകുമാര്‍ മേനോന്‍ അദ്ധ്യക്ഷത വഹിച്ചു. വിഷയസമാഹരണം: ഐ.ഐ.ഐ.സി. നൈപുണ്യ വികസനം, തൊഴില്‍ സാദ്ധ്യതകള്‍ എന്ന വിഷയത്തില്‍ ഐ.ഐ.ഐ.സി. മെക്കാനിക്കല്‍ വിഭാഗം മേധാവി കമാന്‍ഡര്‍ വിനോദ് ശങ്കര്‍ അവതരിപ്പിച്ചു. എറണാകുളം ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജോര്‍ജ്, വികസനകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ റാണിക്കുട്ടി ജോര്‍ജ്, പൊതുമരാമത്ത് സിഥിരം സമിതി ചെയര്‍ പേഴ്‌സണ്‍ ആശ സനില്‍, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ എം.ജെ. ജോമി, ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ കെ.ജി. ഡോണോ മാസ്റ്റര്‍, എറണാകുളം ജില്ലാപഞ്ചായത്ത് സെക്രട്ടറി അജി ഫ്രാന്‍സിസ് എന്നിവര്‍ സംസാരിച്ചു. ഐ.ഐ.ഐ.സി. സിവില്‍ വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ അനുപ എസ്. സ്വാഗതവും, വിജേഷ് മാരാര്‍ നന്ദിയും പറഞ്ഞു.
പത്താം ക്ലാസ്സു ജയിച്ച നിരവധിപേര്‍ പ്ലമിങ്, പെയിന്റിങ്, ഇലക്ട്രീഷ്യന്‍, വെല്‍ഡിങ്, എയര്‍ കണ്ടീഷനിങ്, റഫ്രിജറേഷന്‍, അലുമിനിയം ഫാബ്രിക്കേഷന്‍ തുടങ്ങിയ ജോലികള്‍ ചെയ്യുന്നുണ്ടെങ്കിലും തൊഴില്‍ പരിചയത്തിനുള്ള സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിനാല്‍ സ്ഥാപനങ്ങളില്‍ ജോലി കിട്ടുന്നില്ല. എന്നാല്‍, അങ്ങനെയുള്ളവര്‍ക്കും മെച്ചപ്പെട്ട തൊഴില്‍ ലഭിക്കാന്‍ സഹായിക്കുന്നതാണു ഐ.ഐ.ഐ.സിയുടെ കോഴ്‌സുകള്‍.
പുതിയ കാലത്തെ നൈപുണ്യ വിദ്യാഭ്യാസവും തൊഴിലുകളും പരിചയപ്പെടുത്തുന്ന പരിപാടി കാക്കനാട്ടുള്ള ജില്ലാ പഞ്ചായത്ത് ഹാളില്‍ ജില്ലാപ്പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് 23ന് രാവിലെ 9 30-ന് ഉദ്ഘാടനം ചെയ്തു. പ്രവേശനം ആഗ്രഹിക്കുന്നവര്‍ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസ്സല്‍ രേഖകളുമായി അപേക്ഷ സമര്‍പ്പിക്കണം.
നിര്‍മ്മാണ രംഗത്തു 95 വര്‍ഷത്തെ പാരമ്പര്യവും മികവുമുള്ള ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റി (യു.എല്‍.സി.സി.എസ്.) പരിശീലനത്തിന്റെ ഗുണമേന്മ ഉറപ്പാക്കുന്നു. മാനേജീരിയല്‍, സൂപ്പര്‍വൈസറി, ടെക്നിഷ്യന്‍ രംഗങ്ങളില്‍ മികവു കാട്ടുന്നവരെ യു.എല്‍.സി.സി.എസ്. തന്നെ ജോലിക്കെടുക്കാറുണ്ട്. മറ്റു നിരവധി സ്ഥാപനങ്ങളും ഐ.ഐ.ഐ.സിയില്‍ നിന്നുള്ളവര്‍ക്കു തൊഴില്‍ നല്‍കുന്നുണ്ട്.
അഡ്മിഷന്‍ നല്കുന്ന കോഴ്‌സുകളും വേണ്ട യോഗ്യതയും: ഹൗസ് കീപ്പിങ്- എട്ടാം ക്ലാസ്; അസിസ്റ്റന്റ് ഇലക്ട്രിഷ്യന്‍- പത്താം ക്ലാസ്; കണ്‍സ്റ്റ്രക്ഷന്‍ വെല്‍ഡര്‍- പത്താം ക്ലാസ്; അലുമിനിയം ഫാബ്രിക്കേഷന്‍- പത്താം ക്ലാസ്സ്; ക്വാളിറ്റി കണ്‍ട്രോള്‍ ടെക്നിഷ്യന്‍- പത്താം ക്ലാസ്സ്; വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റ് ഓപ്പറേറ്റര്‍- പത്താം ക്ലാസ്സ്; അസിസ്റ്റന്റ് സര്‍വേയര്‍- പത്താം ക്ലാസ്സ്; പ്ലംബിങ് എന്‍ജിനീയറിങ്- പ്ലസ്ടു; ഡിപ്ലോമ ഇന്‍ ഹോസ്പിറ്റാലിറ്റി മാനേജ്മന്റ്- പ്ലസ് ടു; ഗ്രാജ്യുവേറ്റ്ഷിപ് പ്രോഗ്രാം- ബിടെക് മെക്കാനിക്കല്‍ /സിവില്‍; സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം ജിഐഎസ് – ബിടെക് സിവില്‍.
പി ജി ഡിപ്ലോമ കോഴ്‌സുകള്‍: അഡ്വാന്‍സ്ഡ് കണ്‍സ്റ്റ്രക്ഷന്‍ മാനേജ്മന്റ് – ബിടെക് സിവില്‍; ഇന്റീരിയര്‍ ഡിസൈന്‍ ആന്‍ഡ് കണ്‍സ്റ്റ്രക്ഷന്‍ -ബിടെക് സിവില്‍; ഫെസിലിറ്റി മാനേജ്മന്റ് /കോണ്‍ട്രാക്ട് മാനേജ്മെന്റ് – ബിരുദം /ബിടെക്; റീറ്റെയ്ല്‍ മാനേജ്മന്റ് – ബിരുദം /ബിടെക്; ഡാറ്റ അനലിറ്റിക്‌സ് ബിരുദം; എം ഇ പി – ബിടെക് മെക്കാനിക്കല്‍. വിശദവിവരങ്ങള്‍ക്ക് 8078980000 എന്ന നമ്പരില്‍ വിളിക്കുക.