കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം എല്‍ഡിഎഫിലേക്കെത്തുമെന്ന സൂചന നല്‍കി സ്‌കറിയാ തോമസ്. ചര്‍ച്ചകള്‍ക്ക് പിന്നില്‍ യാക്കോബായ സഭയ്ക്ക് ബന്ധമുണ്ടെന്നും സ്‌കറിയ തോമസ് ചൂണ്ടികാണിക്കുന്നുണ്ട്. കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗത്തിന്റെ എല്‍ഡിഎഫ് പ്രവേശന സാധ്യതയാണ്, കേരള കോണ്‍ഗ്രസ് സ്‌കറിയാ തോമസ് വിഭാഗം ചെയര്‍മാന്‍ ചൂണ്ടിക്കാണിക്കുന്നത്. യുഡിഎഫില്‍ നിന്ന് അനൂപ് ജേക്കബിന് പിറവത്ത് ജയിക്കാനാകില്ല. ഇടതുപക്ഷത്തോട് അടുപ്പം കാണിക്കുന്ന യാക്കോബായ സഭയാണ് ചര്‍ച്ചകള്‍ക്ക് പിന്നില്‍.
അനൂപ് ജേക്കബ് ഇടത് പാളയത്തിലെത്തുമെന്ന വാര്‍ത്ത തള്ളാതെ മന്ത്രി ഇ.പി. ജയരാജനും രംഗത്തെത്തി. അതേസമയം, കോട്ടയത്ത് എല്‍ഡിഎഫ് സീറ്റ് വിഭജനം കീറാമുട്ടിയാകും. മുന്‍പ് മത്സരിച്ച കടുത്തുരുത്തി വേണമെന്നാണ് സ്‌കറിയാ തോമസ് വിഭാഗത്തിന്റെ ആവശ്യം. കേരള കോണ്‍ഗ്രസ് എമ്മിന്റെ വരവോടെ സിപിഐയിലും എന്‍സിപിയിലും അസ്വാരസ്യങ്ങള്‍ പുകയുന്നുമുണ്ട്.