ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നയപ്രഖ്യാപന പ്രസംഗം ബഹിഷ്‌കരിച്ചു പ്രതിപക്ഷം. നയപ്രഖ്യാപനം പാഴ്വേലയെന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രതികരണം. നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ നിയന്ത്രിക്കരുതെന്നും ഡെപ്യൂട്ടി സ്പീക്കര്‍ക്ക് ചുമതല നല്‍കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെത് പൊള്ളയായ നയപ്രഖ്യാപനമാണ്. സമ്മേളനം അവസാനിക്കുന്നത് വരെ പ്രക്ഷോഭം തുടരുമെന്നും പ്രതിപക്ഷം.
നിയസഭയിലേക്ക് ഗവര്‍ണര്‍ എത്തിയതിന് പിന്നാലെ പ്രതിപക്ഷം പ്രതിഷേധം ആരംഭിച്ചു. സര്‍ക്കാരിനെതിരെയും സ്പീക്കര്‍ക്കെതിരെയും പ്രതിഷേധ ബാനറുകളും പ്ലക്കാര്‍ഡുകളുമായി പ്രതിപക്ഷം സഭയില്‍ എഴുന്നേറ്റു നിന്ന് മുദ്രാവാക്യം വിളിച്ചു. സ്വര്‍ണക്കടത്ത് അഴിമതിയുടെ കേന്ദ്രം മുഖ്യമന്ത്രിയും ഓഫിസെന്നും ബാനറുകള്‍ ഉയര്‍ന്നു.
തുടര്‍ന്ന് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ച് സഭാ കവാടത്തില്‍ നയപ്രഖ്യാപന പ്രസംഗം കഴിയുന്നത് വരെ കുത്തിയിരുന്നു പ്രതിഷേധിച്ചു. അതേസമയം ബിജെപിയുടെ എംഎല്‍എ ഒ രാജഗോപാല്‍ സഭ ബഹിഷ്‌കരിച്ചില്ല.