കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ യുവാക്കള്‍ക്കും പുതുമുഖങ്ങള്‍ക്കും കൂടുതല്‍ പരിഗണനയുണ്ടാകുമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍. വിജയ സാധ്യതയുള്ള സീറ്റ് യുവാക്കള്‍ക്ക് നല്‍കും. ഇക്കാര്യത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളില്‍ നിന്ന് അനുകൂല പ്രതികരണമാണുള്ളതെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലക്കാട് മത്സരിക്കാന്‍ തന്നെയാണ് ആഗ്രഹം. പാര്‍ട്ടി നേതൃത്വം തന്റെ താത്പര്യം കണക്കിലെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാറ്റത്തിന്റെ വിഷയം തന്റെ മുന്നിലില്ല. വലിയ ഭൂരിപക്ഷം പാലക്കാട് ലഭിക്കുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.