മൂവാറ്റുപുഴ: മുളവൂര്‍ വിജ്ഞാന പോഷിണി ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തില്‍ ലൈബ്രറി ഹാളില്‍ സെമിനാര്‍ നടത്തി. ‘കേരള വികസനം കാല് നൂറ്റാണ്ട് പിന്നിടുന്ന ജനകീയ ആസൂത്രണ പശ്ചാത്തലത്തില്‍’ എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ മുന്പായിപ്ര ഗ്രാമപഞ്ചായത്ത് മെമ്പറും പായിപ്ര സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റുമായ കെ.എസ്.പറഷീദ് ക്ലാസെടുത്തു.
വാര്‍ഡ് മെമ്പര്‍ ഇ.എം. ഷാജി അധ്യക്ഷത വഹിച്ചു. ലൈബ്രറി പ്രസിഡന്റ് ഒ.പി. കുര്യാക്കോസ്, ലൈബ്രറി സെക്രട്ടറി എ.കെ. വിജയന്, മുന്പായിപ്ര ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് യു.പി. വര്‍ക്കി, മൂവാറ്റുപുഴ കാര്‍ഷിക സഹകരണ ബാങ്ക് മെമ്പര്‍ പി.ജി. പ്രദീപ് കുമാര്‍, ലൈബ്രറി ജോയിന്റ് സെക്രട്ടറി കെ.ആര്. അരുണ്‍ എന്നിവര്‍ സംസാരിച്ചു.