മൂവാറ്റുപുഴ: ആസാദ് പബ്ലിക് ലൈബ്രറിയുടെയും പേഴയ്ക്കാപ്പിള്ളി യുവജന കൂട്ടായ്മയുടെയും ആഭിമുഖ്യത്തില്‍ തുടര്‍ച്ചയായി അഞ്ചാം വര്‍ഷവും റിപ്പബ്ലിക് ദിനത്തില്‍ പെഴക്കാപ്പിള്ളി മിനി മാരത്തോണ്‍ സംഘടിപ്പിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ സമ്മാനങ്ങള്‍ ഒഴിവാക്കി ലളിതമായ പരിപാടികളോടെയാണ് ഇത്തവണത്തെ മിനി മാരത്തണ്‍ പൂര്‍ത്തിയാക്കിയത്. ലൈബ്രറി പ്രസിഡന്റ് ഫൈസല്‍ മുണ്ടങ്ങാമറ്റത്തിന്റെ അധ്യക്ഷതയില്‍ മൂവാറ്റുപുഴ എംഎല്‍എ എല്‍ദോ എബ്രഹാം മിനി മാരത്തണിന് ഫ്ലാഗ് ഓഫ് നിര്‍വഹിച്ചു.
പായിപ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മാത്യുസ് വര്‍ക്കി, എറണാകുളം ജില്ലാ ലൈബ്രറി കൗണ്‍സില്‍ എക്സിക്യൂട്ടീവ് അംഗം പിബി രതീഷ്, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ റിയാസ് ഖാന്‍, പായിപ്ര ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി ഇ നാസര്‍, മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പായിപ്ര കൃഷ്ണന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം റീന സജി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ നെജി ഷാനവാസ്, എംഎ നൗഷാദ്, സക്കീര്‍ ഹുസൈന്‍, ലൈബ്രറി നേതൃസമിതി കണ്‍വീനര്‍ ഇഎ ഹരിദാസ്, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ അംഗം കെഎന്‍ നാസര്‍ ലൈബ്രറി സെക്രട്ടറി ടി ആര്‍ ഷാജു, ലൈബ്രറി ഭാരവാഹികളായ സജി ചോട്ടുഭാഗത്ത്, വിഎം റഫീഖ്, പിഎം ഷാനവാസ്, വിപി അജാസ് യുവജന കൂട്ടായ്മ പ്രസിഡന്റ് അന്‍ഷാജ് തേനാലില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
മത്സരാനന്തരം ലൈബ്രറി അങ്കണത്തില്‍ പ്രത്യേകം തയ്യാറാക്കിയ കൊടിമരത്തില്‍ ലൈബ്രറി പ്രസിഡന്റ് ദേശീയ പതാക ഉയര്‍ത്തി. തുടര്‍ന്ന് നടന്ന ചടങ്ങില്‍ വിജയികള്‍ക്ക് മെഡലുകള്‍ സമ്മാനിച്ചു.