രാജ്യദ്രോഹക്കേസില്‍ കോണ്‍ഗ്രസ് നേതാവ് ശശി തരൂരിന്റേയും മാധ്യമ പ്രവര്‍ത്തകരുടേയും അറസ്റ്റ് തടഞ്ഞ് സുപ്രിംകോടതി. കേസില്‍ ഉത്തര്‍പ്രദേശ് പൊലീസിനും ഡല്‍ഹി പൊലീസിനും നോട്ടിസ് അയയ്ക്കാന്‍ കോടതി ഉത്തരവിട്ടു. രണ്ടാഴ്ചയ്ക്കകം മറുപടി നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.
റിപ്പബ്ലിക് ദിനത്തില്‍ നടന്ന ട്രാക്ടര്‍ റാലിക്കിടെ കര്‍ഷകന്‍ മരിച്ചതുമായി ബന്ധപ്പെട്ട് സ്ഥിരീകരിക്കാത്ത വാര്‍ത്ത പങ്കുവച്ചതിന്റെ പേരിലാണ് ശശി തരൂരിനും മാധ്യമ പ്രവര്‍ത്തകര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. രാജ്യദ്രോഹം, ക്രിമിനല്‍ ഗൂഢാലോചന, വിദ്വേഷം പ്രചരിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
ശശി തരൂരിന് പുറമെ മാധ്യമ പ്രവര്‍ത്തകരായ മൃണാള്‍ പാണ്ഡെ, രജ്ദീപ് സര്‍ദേശായി, വിനോദ് ജോസ്, സഫര്‍ ആഘ, പരേഷ് നാഥ്, അനന്ത് നാഥ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.