തൊഴില്‍ തട്ടിപ്പിന്റെ മുഖ്യ ആസൂത്രക സരിത എസ് നായരെന്ന് കൂട്ടുപ്രതി. ഒന്നാം പ്രതി രതീഷാണ് സരിതയ്ക്കെതിരെ രംഗത്തെത്തിയത്. വ്യാജ നിയമന ഉത്തരവുകള്‍ നല്‍കിയത് സരിതയാണെന്നും പണം കൈമാറിയത് സരിതയുടെ അക്കൗണ്ടിലേക്കാണെന്നും രതീഷ് പറഞ്ഞു. ബെവ്കോ, കെടിഡിസി തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് സരിത ഉള്‍പ്പെടെയുള്ളവര്‍ നെയ്യാറ്റിന്‍കര സ്വദേശികളില്‍ നിന്ന് പതിനാറ് ലക്ഷം രൂപ തട്ടിയെന്നായിരുന്നു കേസ്.
അതേസമയം കേസെടുക്കുമെന്നായപ്പോള്‍ മൂന്ന് ലക്ഷം രൂപ സരിത തിരികെ നല്‍കിയെന്നും ഹൈക്കോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷയില്‍ രതീഷ് ചൂണ്ടിക്കാട്ടി. പണം തിരികെ നല്‍കിയതിന്റെ ചെക്കും രതീഷ് ജാമ്യാപേക്ഷയ്ക്കൊപ്പം നല്‍കിയിട്ടുണ്ട്.
സരിതയ്ക്കെതിരെ ആരോപണവുമായി പരാതിക്കാരന്‍ രംഗത്തെത്തിയതോടെ സംഭവം വീണ്ടും ചര്‍ച്ചയായി. ഇതിനിടെയാണ് സരിതയ്ക്കെതിരെ ആരോപണവുമായി ഒന്നാം പ്രതി രംഗത്തെത്തിയിരിക്കുന്നത്.