മൂവാറ്റുപുഴ: സുരക്ഷിത നീന്തല്‍ പരിശീലന പദ്ധതി സ്‌കൂളുകളില്‍ നടപ്പിലാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് പറഞ്ഞു. മൂവാറ്റുപുഴ ടൂറിസം സഹകരണ സംഘവും മുവാറ്റുപുഴ സ്വിമ്മിംഗ് ക്ലബ്ബും സംഘടിപ്പിച്ച തീരം സുരക്ഷിത ജനസൗഹൃദ സുരക്ഷിത നീന്തല്‍ പരിശീലന കളരി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഉല്ലാസ് തോമസ്.
ആരക്കുഴ മൂഴികടവില്‍ നടന്ന ചടങ്ങില്‍ സ്വിമ്മിംഗ് ക്ലബ് പ്രസിഡന്റ് സാബു പി വാഴയില്‍ അദ്ധ്യക്ഷത വഹിച്ചു. എല്‍ദോ ബാബു വട്ടക്കാവില്‍, പോള്‍ ലൂയിസ്, ഷാജി പ്ലോട്ടില, വൈ. അന്‍സാരി, രഞ്ജിത്ത് പി.ആര്‍, നെല്‍സണ്‍ പനക്കല്‍, അമല്‍ ജോണ്‍സണ്‍, ജോപോള്‍ ജോണ്‍, ലിന്‍സ് ഫ്രാന്‍സിസ് എന്നിവര്‍ സംസാരിച്ചു.