മുവാറ്റുപുഴ: സുന്നി യുവജന സംഘം മുവാറ്റുപുഴ സോണ്‍ യൂത്ത് കൗണ്‍സില്‍ കീച്ചേരിപ്പടി യൂത്ത് സ്‌ക്വയറില്‍ നടന്നു. സയ്യിദ് മനാഫ് തങ്ങളുടെ അദ്ധ്യക്ഷതയില്‍ കൂടിയ യൂത്ത് കൗണ്‍സില്‍ യോഗം കേരള മുസ്ലിം ജമാഅത്ത് മുവാറ്റുപുഴ സര്‍ക്കിള്‍ പ്രസിഡന്റ് പി.എ. ബഷീര്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ഷാജഹാന്‍ സഖാഫി സ്വാഗതം പറഞ്ഞു.
ജില്ലാ സെക്രട്ടറി മീരാന്‍ സഖാഫി പ്രമേയ അവതരണം നടത്തി. അബ്ദുല്‍ റഹ്മാന്‍ മുസ്ലിയാര്‍, ഷെഫീഖ് വെണ്ടുവഴി, എന്നിവര്‍ സംസാരിച്ചു. യുസുഫ് സഖാഫി അറക്കപ്പടി തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി. പുതിയ ഭാരവാഹികളായി സല്‍മാന്‍ സഖാഫി (പ്രസിഡന്റ്) ഷാജഹാന്‍ സഖാഫി (ജനറല്‍ സെക്രട്ടറി) അബ്ദുല്‍ അലി (ഫിനാന്‍സ് സെക്രട്ടറി) സലിം അഹ്സനി (വൈസ് പ്രസിഡണ്ട്, ദഅവ)മാഹിന്‍ പെരുമറ്റം(വൈസ് പ്രസിഡണ്ട്, സാന്ത്വനം) അജ്മല്‍ സഖാഫി(സെക്രട്ടറി, ഓര്‍ഗനൈസിംഗ്) ഷെഫീഖ് രണ്ടാര്‍ (സെക്രട്ടറി, സാംസ്‌കാരികം) മജീദ് പെരുമറ്റം (സെക്രട്ടറി സാന്ത്വനം) നൗഫല്‍ പെഴക്കാപ്പിള്ളി (സെക്രട്ടറി, മീഡിയ) നൂറുദ്ധീന്‍ സഖാഫി (സെക്രട്ടറി, ദഅവ) അനസ് കിഴക്കേക്കര (സെക്രട്ടറി സാമൂഹികം) എന്നിവരെ തിരഞ്ഞെടുത്തു.