ഉദയംപേരൂരില്‍ റിമാന്‍ഡിലിരിക്കെ പ്രതി മരിച്ച സംഭവത്തില്‍ പൊലീസിനെതിരെ ആരോപണവുമായി ബന്ധുക്കള്‍. ഷെഫീഖ് മരിച്ചത് പൊലീസിന്റെ ക്രൂരമര്‍ദ്ദനം ഏറ്റാണെന്ന് ബന്ധു തജ്ജുദ്ദീന്‍ ആരോപിച്ചു. തട്ടിപ്പ് കേസ് കെട്ടിചമച്ചതാണെന്ന സംശയമുണ്ട്. മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കുമെന്നും ഷെഫീക്കിന്റെ ബന്ധുക്കള്‍ പറഞ്ഞു.
കഴിഞ്ഞ തിങ്കളാഴ്ച രാവിലെയാണ് കാഞ്ഞിരപ്പള്ളി വട്ടകപ്പാറയിലെ വീട്ടില്‍ നിന്ന് ഷെഫീക്കിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ക്വാറന്റീനിലിരിക്കെ ഷെഫീക്ക് തലകറങ്ങി വീഴുകയായിരുന്നു. തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ നടത്തിയ പരിശോധനയില്‍ ആന്തരിക രക്തസ്രാവം ഉണ്ടെന്ന് കണ്ടെത്തുകയായിരുന്നു. തലയ്ക്ക് പരുക്കേറ്റതുകൊണ്ടാണ് രക്തസ്രാവം ഉണ്ടായെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്.