അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ മമ്മൂട്ടി ചിത്രം ദ പ്രീസ്റ്റിന്റെ റിലീസിംഗ് തീയതി പ്രഖ്യാപിച്ചു. മാര്‍ച്ച് നാലിന് ചിത്രം തീയറ്ററുകളില്‍ എത്തും. മമ്മൂട്ടിയാണ് ഫേസ്ബുക്കിലൂടെ ചിത്രത്തിന്റെ റീലിസ് തീയതി പ്രഖ്യാപിച്ചത്.
നേരത്തെ ഫെബ്രുവരി നാലിന് ആയിരുന്നു ചിത്രം റിലീസ് ചെയ്യാനിരുന്നത്. എന്നാല്‍ കൊവിഡ് വ്യാപനം കൂടിയ സാഹചര്യത്തില്‍ തീയറ്ററുകള്‍ക്ക് വന്ന പുതിയ നിബന്ധനകളെ തുടര്‍ന്നാണ് ചിത്രത്തിന്റെ റിലീസ് മാറ്റിയത്.
നവാഗതനായ ജോഫിന്‍ ടി ചാക്കോയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മമ്മൂട്ടിയും മഞ്ജുവാര്യരും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. നിഖില വിമല്‍, ബേബി മോണിക്ക, അമേയ, വെങ്കിടേഷ്, ജഗദീഷ്, ടി.ജി രവി, രമേശ് പിഷാരടി, ശിവദാസ് കണ്ണൂര്‍ തുടങ്ങിയ താരങ്ങള്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.