കിഫ്ബിക്കെതിരായ പരാമര്‍ശമടങ്ങിയ വിവാദ സിഎജി റിപ്പോര്‍ട്ട് ഇന്ന് നിയമ സഭയില്‍ വയ്ക്കും. കിഫ്ബി ഭരണഘടനാ വിരുദ്ധമെന്ന റിപ്പോര്‍ട്ടിലെ പരാമര്‍ശത്തിനെതിരെ ധനമന്ത്രി തോമസ് ഐസക് രംഗത്തു വന്നിരുന്നു. റിപ്പോര്‍ട്ട് സഭയില്‍ വയ്ക്കും മുന്‍പ് സിഎജി റിപ്പോര്‍ട്ട് ധനമന്ത്രി ചോര്‍ത്തിയെന്നാരോപിച്ച് വിഡി സതീശന്‍ നല്‍കിയ നോട്ടീസിന്മേല്‍ സഭയുടെ എത്തിക്സ് കമ്മിറ്റി തീരുമാനം മന്ത്രിക്ക് അനുകൂലമാകും.
അതേസമയം, അവകാശ സമിതി ഇന്ന് അന്തിമ റിപ്പോര്‍ട്ട് തയാറാക്കാന്‍ യോഗം ചേരുന്നുണ്ട്. ബജറ്റിന്മേല്‍ ഇന്ന് ചര്‍ച്ച തുടങ്ങും ശ്രീ നാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാല ബില്‍ ഉച്ചയ്ക്കു ശേഷം സഭ പരിഗണിക്കും.