കൊച്ചി: എറണാകുളം മഹാരാജാസ് കോളേജില്‍ വിവിധ തസ്തികകളില്‍ നിലവിലുളള താത്കാലിക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് കോളേജ് വെബ്സൈറ്റ് www.maharajas.ac.in സന്ദര്‍ശിക്കുക.
റാങ്ക് പട്ടിക റദ്ദായി:
കൊച്ചി: ജില്ലയില്‍ വിനോദ സഞ്ചാര വകുപ്പില്‍ കുക്ക് തസ്തികയിലേക്ക് (കാറ്റഗറി നമ്പര്‍ 564/2013) 2017 സപ്തംബര്‍ 19 തീയതിയില്‍ 871/2017/ഡിഒഇ നമ്പരായി നിലവില്‍ വന്ന റാങ്ക് പട്ടികയുടെ കാലാവധി 2020 സപ്തംബര്‍ 18-ന് അര്‍ദ്ധരാത്രി പൂര്‍ത്തിയായതിനാല്‍ സപ്തംബര്‍ 19-ന് പൂര്‍വാഹ്നം പ്രാബല്യത്തില്‍ റദ്ദായതായി ജില്ലാ ഓഫീസര്‍ അറിയിച്ചു.
കണ്‍സള്‍ട്ടന്റ് ഉദ്യോഗാര്‍ഥികളുടെ എം പാനല്‍ ലിസ്റ്റ്; അപേക്ഷ ക്ഷണിച്ചു:
കൊച്ചി: ഭവന നിര്‍മ്മാണ ബോര്‍ഡിന്റെ എറണാകുളം ഡിവിഷന് ഓഫീസിലേക്ക് സൈറ്റ് സൂപ്പര്‍വൈസര്‍ (സിവില്‍ ആന്റ് ഇലക്ട്രിക്കല്‍) കണ്‍സള്‍ട്ടന്റ് എഞ്ചിനീയര്‍ (സിവില്‍ ആന്റ് ഇലക്ട്രിക്കല്‍) സീനിയര്‍ കണ്‍സള്‍ട്ടന്റ് (സിവില്‍ ആന്റ് ഇലക്ട്രിക്കല്‍) സീനിയര്‍ എംഇപി കണ്‍സള്‍ട്ടന്റ്, കണ്‍സള്‍ട്ടന്റ് ആര്‍ക്കിടെക്ച്ചറല്‍ ഡ്രാഫ്സ്മാന്‍ എന്നീ വിഭാഗങ്ങളിലേക്ക് നിയോഗിക്കപ്പെടുന്നതിനുളള പാനല്‍ രൂപീകരിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ജനുവരി 15. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2369059, www.kshb.gov.in.
ഇ-ടെന്‍ഡര്‍ ക്ഷണിച്ചു:
കൊച്ചി: കൊച്ചി നഗരസഭയുടെ വിവിധ മരാമത്ത് പണികളുടെ നിര്‍വ്വഹണത്തിനായി സാധുവായ ലൈസന്‍സ് ഉളളതും ഇപിഎഫ് രജിസ്ട്രേഷന് ഉളളവരുമായ കരാറുകാരില്‍ നിന്നും മത്സര സ്വഭാവമുളള ഇ-ടെന്‍ഡറുകള്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ജനുവരി 14-ന് ഉച്ചയ്ക്ക് ശേഷം മൂന്നു വരെ ഓണ്‍ലൈനായി സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ ഓഫീസില്‍ അറിയാം.
അനെര്‍ട്ടിന്റെ ഗവേഷണ ധനസഹായം:
കൊച്ചി: അക്ഷയ ഊര്‍ജ്ജ സ്രോതസുകളുമായി ബന്ധപ്പെട്ട്, നിര്‍ദ്ദേശിക്കപ്പെട്ട വിഷയങ്ങളിലോ തെരഞ്ഞെടുക്കപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനോ ഗവേഷണം നടത്തുന്നതിന് അനെര്‍ട്ട് ധനസഹായം നല്കുന്നു. ധനസഹായം ലഭിക്കുന്നതിനായി അര്‍ഹതയുളള സ്ഥാപനമേധാവികള്‍ നിര്‍ദ്ദിഷ്ട മാതൃകയിലുളള അപേക്ഷകള്‍ ഫെബ്രുവരി 15-ന് വൈകിട്ട് അഞ്ചിനു മുമ്പ് അനെര്‍ട്ടില്‍ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ www.anert.gov.in വെബ്സൈറ്റില്‍ ലഭ്യമാണ്. സംശയങ്ങളുണ്ടെങ്കില്‍ info@anert.in ഇ-മെയില്‍ വിലാസത്തിലോ 1800 425 1803, 0471 2338077 ഫോണ്‍ നമ്പരുകളിലോ ബന്ധപ്പെടാം.
സൈക്കോളജി അപ്രന്റിസ് താല്‍ക്കാലിക നിയമനം:
കൊച്ചി: തൃപ്പൂണിത്തുറ ആര് എല്‍ വി കോളേജ് ഓഫ് മ്യൂസിക് ആന്റ് ഫൈന്‍ ആര്‍ട്സില്‍ 2020-2021അദ്ധ്യയന വര്‍ഷത്തേക്ക് ഒരു സൈക്കോളജി അപ്രന്റിസിനെ താല്‍ക്കാലികമായി നിയമിക്കുന്നതിന് ജനുവരി എട്ടിന് രാവിലെ 11ന് അഭിമുഖം നടത്തും. റെഗുലര്‍ പാഠ്യക്രമത്തിലൂടെ സൈക്കോളജിയില്‍ നേടിയബിരുദാനന്തര ബിരുദമാണ് യോഗ്യത. ക്ലിനിക്കല്‍ സൈക്കോളജി, പ്രവൃത്തിപരിചയം തുടങ്ങിയവ അഭിലഷണീയം. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല് യോഗ്യത, തിരിച്ചറിയല്‍ സാക്ഷ്യപത്രങ്ങളുമായി നിശ്ചിത സമയത്ത് പ്രിന്‍സിപ്പല്‍ മുന്‍പാകെ ഹാജരാകണം
അക്വാകള്‍ച്ചര്‍ പ്രമോട്ടര്‍; അപേക്ഷ ക്ഷണിച്ചു:
കൊച്ചി: ജില്ലയില്‍ ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന ജനകീയ മത്സ്യകൃഷി പദ്ധതിയില്‍ പഞ്ചായത്ത് /ക്ലസ്റ്റര്‍ തല സന്നദ്ധ പ്രവര്‍ത്തനത്തിന് അക്വാകള്‍ച്ചര്‍ പ്രമോട്ടര്‍മാരെ കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് നിയമിക്കുന്നു. ജില്ലയിലെ കറുകുറ്റി, കൂവപ്പടി, ശ്രീമൂലനഗരം കുട്ടമ്പുഴ എന്നീ പഞ്ചായത്തുകളില്‍ ഉള്‍പ്പെടുന്നവരായിരിക്കണം അപേക്ഷകര്‍. പ്രായപരിധി 20-നും 56-നും മദ്ധ്യേ, യോഗ്യത: ഫിഷറീസ് വിഷയത്തിലുള്ള വി.എച്ച്.എസ്.സി /ഫിഷറീസ് അല്ലെങ്കില്‍ സുവോളജിയില്‍ ബിരുദം /എസ്.എസ്.എല്‍.സി യും കുറഞ്ഞത് 3 വര്‍ഷം ബന്ധപ്പെട്ട മേഖലയിലുള്ള പ്രവൃത്തി പരിചയം. പ്രസ്തുത തസ്തികയിലേയ്ക്ക് ജനുവരി 13-ന് രാവിലെ 10 മുതല്‍ എറണാകുളം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ നടത്തുന്ന ഇന്റര്‍വ്യൂവിന്റെ അടിസ്ഥാനത്തില്‍ ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കും. താല്പര്യമുളള അപേക്ഷകര്‍ വെളള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം, പാസ്സ്പോര്‍ട്ട് സൈസ് ഫോട്ടോ, അധാര് കാര്‍ഡ്, ബാങ്ക് പാസ്സ് ബുക്ക്, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി/സംരംഭകരാണെങ്കില്‍ മത്സ്യകൃഷി മേഖലയിലെ മുന്‍ പരിചയം, പരിശീലനം എന്നീ സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി സഹിതം അപേക്ഷകള്‍ ജനുവരി 11-നകം എറണാകുളം (മേഖല)ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം, ഡോ.സലിം അലി റോഡ്, എറണാകുളം – 682 018 എന്ന വിലാസത്തില്‍ ലഭ്യമാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0484-2394476 നമ്പറില്‍ ബന്ധപ്പെടുക.