പെരുമ്പാവൂര്‍ : അശമന്നൂര്‍ പഞ്ചായത്തിലെ മേതലയില്‍ തകര്‍ന്ന കലുങ്ക് നിര്‍മ്മാണത്തിന് 35.81 ലക്ഷം രൂപ അനുവദിച്ചതായി എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ അറിയിച്ചു. ഈ വര്‍ഷത്തെ എം.എല്‍.എ ആസ്തി വികസന ഫണ്ടില്‍ നിന്നാണ് പദ്ധതിക്ക് തുക അനുവദിച്ചത്. പദ്ധതിയുടെ ഭരണാനുമതി ലഭ്യമായി. സാങ്കേതിക്കാനുമതി നേടുന്നതിന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി എം.എല്‍.എ പറഞ്ഞു. കീഴില്ലം, കല്ലില്‍ സ്‌കൂളുകളിലേക്ക് വിദ്യാര്‍ത്ഥികള്‍ ഏറെ ആശ്രയിക്കുന്ന റോഡ് കൂടിയാണ് ഇത്.
പഞ്ചായത്തിലെ പ്രധാന റോഡായ കല്ലില്‍ സംഗമം റോഡിലെ കലുങ്കാണ് തകര്‍ന്നത്. നിരവധി വാഹനങ്ങള്‍ സഞ്ചരിക്കുന്ന ഇവിടെ ഇപ്പോള്‍ ഭാര വാഹനങ്ങള്‍ നിരോധിച്ചിരിക്കുകയാണ്. വര്‍ഷങ്ങളായി തകര്‍ച്ചയിലായ കലുങ്കാണ് ഇതെങ്കിലും കഴിഞ്ഞ പ്രളയ സമയത്താണ് പൂര്‍ണ്ണമായും ഒരു വശം തകര്‍ന്നത്. കീഴില്ലം മാനാറി റോഡില്‍ നിന്നും കല്ലില്‍ ക്ഷേത്രത്തിലേക്ക് വരുന്ന ഈ റോഡ് രായമംഗലം, അശമന്നൂര്‍ പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്നത് കൂടിയാണ്.
8.5 മീറ്റര്‍ നീളത്തില്‍ 3.5 മീറ്റര്‍ വീതിയുള്ള കലുങ്ക് ആണ് നിര്‍മ്മിക്കുന്നത്. ഒരു വശത്ത് 20 മീറ്റര്‍ നീളത്തിലും മറു വശത്ത് 10 മീറ്റര്‍ നീളത്തിലും 5 മീറ്റര്‍ ഉയരത്തിലുമുള്ള സംരക്ഷണ ഭീത്തികളും നിര്‍മ്മിക്കും. ഇതോടൊപ്പമുള്ള തോടിന്റെ വശങ്ങള്‍ക്ക് 40 മീറ്റര്‍ നീളത്തില്‍ സംരക്ഷണ ഭിത്തി നിര്‍മ്മിച്ചു സുരക്ഷിതമാക്കും. നിലവിലുള്ള കരിങ്കല്‍ കൊണ്ട് നിര്‍മ്മിച്ചിരിക്കുന്ന കലുങ്ക് പൊളിച്ചു നീക്കി കോണ്‍ക്രീറ്റ് പ്രതലത്തിലാണ് പുതിയത് നിര്‍മ്മിക്കുന്നത്.